ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജെയ് ഷായുടെ വരുമാനത്തില്‍ 16,000 ഇരട്ടി വര്‍ദ്ധനയുണ്ടായെന്ന ആരോപണത്തില്‍ അന്വേഷണം വേണ്ടന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ആരോപണം അടിസ്ഥാനരഹിതമാണ്. അതുകൊണ്ടു തന്നെ അന്വേഷണം ആവശ്യമില്ല. ഇതെല്ലാം നിശ്ചിത സമയങ്ങള്‍ക്കുള്ളില്‍ മാത്രം ഉണ്ടാകുന്ന ആരോപണങ്ങളാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
ഇത്തരം ആരോപണങ്ങള്‍ നേത്തെയും ഉയര്‍ന്നിട്ടുണ്ട്. അതൊക്കെ ഒരു പ്രത്യേക സമയത്ത് മാത്രമാണ് ഉണ്ടാകുന്നത്. ഇതിനൊന്നും ഒരു അടിസ്ഥാനവുമില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. എന്‍.ഐ.എയുടെ പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെയ് ഷാ ഡയറക്ടറായ ടെമ്പിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മൊത്തം വിറ്റുവരവില്‍ 16,000 ഇരട്ടി വര്‍ദ്ധനയുണ്ടായെന്നാണ് വാര്‍ത്ത. 2014-15ല്‍ കമ്പനിയുടെ വിറ്റുവരവ് 50,000 രൂപ ആയിരുന്നത് 80.5 കോടി രൂപയായി വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നിന്നും ലഭ്യമായ കണക്കുകളെ ഉദ്ധരിച്ചാണ് വാര്‍ത്ത. ഇംഗ്ലീഷ് മാധ്യമമായ ദ വയര്‍ ആണ് വാര്‍ത്ത പുറത്ത് കൊണ്ടു വന്നത്. വാര്‍ത്തയ്ക്കെതിരെ ജെയ് ഷാ നൂറ് കോടിയുടെ മാനനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്.






