
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കഴിഞ്ഞിരിക്കെ കണക്കുകളും പ്രതീക്ഷകളുമായി മുന്നണികള്‍. യുഡിഎഫ് 100 സീറ്റുകള്‍ നേടുമെന്നും അഞ്ചു ജില്ലകളില്‍ ക്ലീന്‍സ്വീപ് നടത്തുമെന്നും വാര്‍ത്താസമ്മേളനത്തില്‍ വി.ഡി. സതീശന്‍ വ്യക്തമാക്കി. ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടായെന്നും തെരഞ്ഞെടുപ്പില്‍ തങ്ങള്‍ നലകിയ പ്രചരണങ്ങള്‍ ജനങ്ങള്‍ക്കിയില്‍ ശക്തമായി എത്തിക്കാനായെന്നും പറഞ്ഞു. ഇടുക്കി, എറണാകുളം, മലപ്പുറം, പത്തനംതിട്ട, വയനാട് ജില്ലകളില്‍ യുഡിഎഫ് വന്‍ മുന്നേറ്റം നടത്തും.
സംസ്ഥാനത്ത് ഒട്ടാകെ യുഡിഎഫ് തരംഗം അടിക്കും. 100 സീറ്റ് എന്നത് വെറും കണക്കല്ല ഈ ആത്മവിശ്വാസത്തിന് അടിത്തറയുണ്ട്. 43 സീറ്റുകളിലും അഞ്ചു ജില്ലകളിലും യുഡിഎഫിന് ക്ലീന്‍ സ്വീപ് പ്രതീക്ഷിക്കാമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പിലെ സിപിഐഎം - ബിജെപി ഡീല്‍ ജനങ്ങള്‍ പൊളിച്ചു. ഇടതുപക്ഷം നടത്തിയ അമിതമായ പ്രചരണം വിനയായി. സര്‍ക്കാരിന്റെ കാശ് എടുത്തും സര്‍ക്കാര്‍ മിഷിനറി പ്രചരണത്തിനായി ഇടതുപക്ഷം മിസ്് യൂസ് ചെയ്തു. ഗവണ്‍മെന്റായിരുന്നു സോഷ്യല്‍മീഡിയ ക്യാംപെയിന്‍ നടത്തിയതെന്നും പറഞ്ഞു.
സിപിഐഎമ്മില്‍ നിലവില്‍ നടക്കുന്ന കലാപങ്ങള്‍ക്ക് പിന്നില്‍ മുതിര്‍ന്ന നേതാക്കളുണ്ട്. സംഘടനാമികവ് ഗുണം ചെയ്‌തെന്നും പറഞ്ഞു. അതേസമയം ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ ജനക്ഷേമ നടപടികള്‍ വോട്ടായി മാറുമെന്ന് ഇടതുപക്ഷ കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇടതുമുന്നണി വ്യക്തമായ പ്ലാനോടെയാണ് തെരഞ്ഞെടുപ്പിനെ സമീപിച്ചതെന്നും ജനങ്ങളില്‍ നിന്നും ഭരണവിരുദ്ധ വികാരമില്ലെന്നും പറഞ്ഞു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 140 മണ്ഡലങ്ങളിലും വികസനപദ്ധതികള്‍ നടപ്പാക്കാനായി. യുഡിഎഫ് കള്ളം പ്രചരിപ്പിച്ചെന്നും പറഞ്ഞു.






