
ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മ്മാതാവായ ബജാജ് 2017 മോഡല്‍ പ്ലാറ്റിനയെ പുറത്തിറക്കി. എല്‍ഇഡി ഡെടൈം റണ്ണിങ് ലാമ്പ് ഉള്‍പ്പെടുത്തിയാണ് പുതിയ പ്ലാറ്റിന കംഫോര്‍ടെക്കിന്റെ അവതരണം നടത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 46,656 രൂപയാണ് പ്ലാറ്റിന കംഫോര്‍ടെക്കിന്റെ ഡല്‍ഹി എക്സ്ഷോറൂം വിപണിവില.
ബജാജിന്റെ പ്ലാറ്റിന കംഫോര്‍ടെക് 100 സിസി-150 സിസി ശ്രേണിയില്‍ എല്‍ ഇ ഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റ് ഉള്‍ക്കൊള്ളിച്ചിട്ടുള്ള ആദ്യ ബൈക്കാണ്. കുറഞ്ഞ രീതിയില്‍ ഊര്ജ്ജമുപയോഗിക്കുന്ന എല്‍ഇഡി ലൈറ്റാണ് പുതിയ പ്ലാറ്റിനയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മികവുറ്റ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു എന്നുള്ളതും പ്ലാറ്റിന കംഫോര്‍ടെക്കിന്റെ പ്രത്യേകതയാണ്.
സില്‍വര്‍ ഡീക്കലുകളോടെയുള്ള എബണി ബ്ലാക്, റെഡ് ഡീക്കലുകളോടെയുള്ള കോക്ടെയില്‍ വൈന്‍ നിറങ്ങളിലാണ് പ്ലാറ്റിന കംഫോര്ടെക്ക് എത്തിയിരിക്കുന്നത്. പ്ലാറ്റിന കംഫോര്ടെക്കിലെ പവര്‍ഹൗസ് 7.8 ബിഎച്ച്പിയും 8.3 ടോര്‍ക്കും സൃഷ്ടിക്കുന്ന 102 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. 4 സ്പീഡ് ഗിയര്‍ ബോക്സും ഈ എന്‍ജിനില്‍ ഇടംതേടിയിട്ടുണ്ട്.
ഡയറക്ഷണല്‍ ടയറുകള്‍, റബ്ബര്‍ ഫൂട്ട്പാഡുകള്, സ്പ്രിംഗ് സോഫ്റ്റ് സീറ്റ് എന്നിവയുടെ സഹായത്താല്‍ മികച്ച റൈഡിങ് അനുഭൂതിയായിരിക്കും പ്ലാറ്റിന കംഫോര്‍ടെക് കാഴ്ചവെക്കുക. കൂടാതെ മറ്റ് 100 സിസി ബൈക്കുകളെ അപേക്ഷിച്ച് 20 ശതമാനം കുലുക്കം കുറയ്ക്കുന്ന കംഫോര്‍ടെക് സാങ്കേതികതയും ഈ ബൈക്കില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ബജാജ് അവകാശപ്പെടുന്നു.






