കൊച്ചി: പെരുമ്പാവൂര്നിന്നും അത്യാസന്നനിലയില്‍ പിഞ്ച് കുഞ്ഞുമായി പുറപ്പെട്ട ആംബുലന്‍സിന് മാര്‍ഗതടസം സൃഷ്ടിച്ച് കാര്‍യാത്രികനെ പോലീസ് പിടികൂടി. ആലുവ ഡി.വൈ.എസ്.പി. ഓഫീസിനു സമീപം പൈനാടത്ത് വീട്ടില്‍ നിര്‍മ്മല്‍ ജോസിനെ(28)തിരേയാണു പോലീസ് കേസെടുത്തത്. സംഭവത്തില്‍ എടത്തല പോലീസ് കേസെടുത്തിരുന്നു. ഇയാള്‍ ഓടിച്ചിരുന്ന കെ.എല്‍. 17 എല്‍ 202 എന്ന ഫോര്‍ഡ് എക്കോസ്പോര്ട്ട കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ
ജനിച്ച് പതിനഞ്ചു മിനിറ്റ് മാത്രം പ്രായമുള്ള നവജാതശിശുവിനെ ശ്വാസതടസമുണ്ടായതിനാല്‍ പെരുമ്പാവൂരില്‍നിന്നു കളമശേരി മെഡിക്കല്‍കോളജിലേക്കു കൊണ്ടുപോകുംവഴിയാണ് കാര്‍ മാര്‍ഗതടസമുണ്ടാക്കിയത്. ആലുവ രാജഗിരി ആശുപത്രിക്കു മുന്നില്‍ നിന്നാണ് ഫോര്‍ഡ് എക്കോസ്പോര്‍ട് വാഹനം ആംബുലന്‍സിനു മുന്നില്‍ കയറിയത്. തുടര്‍ന്ന് കളമശേരി വരെ യാത്രയ്ക്ക് തടസം ഉണ്ടാക്കി പോവുകയായിരുന്നു.
ആംബുലെന്‍സില്‍ കുഞ്ഞിന്റെ അമ്മയും നഴ്സും ഉണ്ടായിരുന്നു. എതിരേവന്ന വാഹനങ്ങള്‍ സൈഡ് നല്‍കിട്ടും മുന്നിലുണ്ടായിരുന്ന കാര്‍ ബോധപൂര്‍വം സൈഡ് നല്‍കിയില്ലെന്നും ആംബുലന്‍സ് ഡ്രൈവര്‍ മധു പറഞ്ഞു. ഇരുപത് കിലോമീറ്റര്‍ പതിനഞ്ചു മിനിട്ടുകൊണ്ട് കളമശേരി വരെ ആംബുലന്‍സിനു ഓടിച്ചെത്താമെന്നിരിക്കെ വഴിമുടക്കിയതിനെ തുടര്‍ന്ന് അരമണിക്കൂര്‍ വൈകിയാണ് ആംബുലന്‍സ് എത്തിയത്. ആംബുലന്‍സിലുണ്ടായിരുന്ന മറ്റൊരാള്‍ കാറിന്റെ ദൃശ്യങ്ങളും മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നു.
ആംബുലന്‍സിന് സൈഡ് നല്‍കാതെ കാര്‍ അമിത വേഗത്തില്‍ പായുന്ന വീഡിയോ ആംബുലന്‍സിലിരുന്നയാള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ആംബുലന്‍സ് ഡ്രൈവറുടെ വിശദീകരണവും സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് പോലീസ് നടപടിയുണ്ടായത്.
വാഹനമോടിച്ചയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കുമെന്ന് ആലുവ ജോയിന്റ് ആര്.ടി.ഒ. സി.എസ്. അയ്യപ്പന് അറിയിച്ചു. വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ച് ഉടമയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

Comments