
വിജയ് ചിത്രം മെര്‍സല്‍ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളാണ് പറയുന്നതെന്നും ജനങ്ങളുടെ വികാരമാണ് ചിത്രത്തിലെ സംഭാഷണത്തില്‍ ഉള്ളതെന്നും തമിഴ് നടനും സംവിധായാനുമായ സമുദ്രക്കനി. ചിത്രത്തില്‍ പറയുന്നതെല്ലാം സത്യമാണെന്നും അദ്ദേഹം പറഞ്ഞു.
സെന്‍സര്‍ ബോര്‍ഡ് പരിശോധനകള്‍ക്ക് ശേഷം തിയറ്ററിലെത്തിയ ചിത്രത്തില്‍ വീണ്ടും മാറ്റം വരുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തെ മതപരമായി ചിത്രീകരിക്കാനുള്ള ശ്രമം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.






