
കൊല്ലം : കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തില്‍ നിന്നു പരിക്കേറ്റ ഗൗരി നേഹയ്ക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍. രക്തസമ്മര്‍ദ്ദം കുറവായതിനാലാണ് മറ്റ് ആശുപത്രി നിര്‍ദേശിക്കാതിരുന്നതെന്നും കേസ് അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കുട്ടിയുടെ മരണത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. കുട്ടിക്ക് നാല് മണിക്കൂറോളം ചികിത്സ ലഭിച്ചിരുന്നില്ലെന്നും വിശദമായ സ്കാനിങ് നടത്തിയില്ലെന്നും പോലീസും പറഞ്ഞിരുന്നു.
ട്രിനിറ്റി ലൈസിയം സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ആലാട്ടുകാവ് കെ.പി ഹൗസില്‍ പ്രസന്നകുമാറിന്റെ മകളുമായ ഗൗരി തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഗൗരി സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്.






