
തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയില്‍ പ്രതിസന്ധി രൂക്ഷം. സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം ആരംഭിക്കാനാണ് ബസുടമകളുടെ തീരുമാനം. വരുമാനം കുറഞ്ഞതോടെ പാലക്കാട് സ്വകാര്യ ബസ് തൊഴിലാളികളുടെ വേതനം വെട്ടിക്കുറച്ചു. ഡ്രൈവര്റുടെയും കണ്ട ക്ടറുടെയും വേതനം 1200 രൂപയില്‍നിന്ന് 600 രൂപയായാണു കുറച്ചത്. ഇതോടെ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രശ്നത്തിന്റെ ഗൗരവം അറിയാമെന്നും പരിഹാരമുണ്ടാക്കുമെന്നും മന്ത്രി സി.പി. ജോണ്‍ അറിയിച്ചു. അതേസമയം, സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ ഈ മാസം 20 മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം തുടങ്ങുകയാണ്. കെ.എസ്.ആര്.ടി.സിയിലെ സൗജന്യ യാത്രയെത്തുടര്‍ന്ന് സര്‍വീ സുകള് നഷ്ടത്തിലായ സാഹചര്യത്തിലാണ് പ്രവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് സമരത്തിലേക്ക് കടക്കുന്നത്.
സ്വകാര്യ ബസ് പ്രതിസന്ധിയുടെ ഗൗരവം അറിയാമെന്ന് മന്ത്രി സി.പി. ജോണ്‍ പറഞ്ഞു. നികുതി 59 ശതമാനം കുറച്ചെന്നും പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. സ്വകാര്യ ബസുകള്‍ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും കെ.എസ്.ആര്.ടി.സി. പരസ്യം ചെയ്യുന്നത് പോലെ അവര്‍ക്കും പരസ്യം നല്‍കാമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സമരങ്ങളോട് ചിലര്‍ കാണിച്ചതുപോലെ അലര്‍ജി ഇല്ല. വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാം. സ്വകാര്യ ബസുകള്‍ക്ക് ടാക്സ് കുറച്ച് കൊടുത്തത് അ വര്‍ക്ക് സഹായമാകാനാണ്. സ്വകാര്യ ബസും കെ.എസ്.ആര്.ടി.സി. ഓര്‍ഡിനറിയും ഒരുമിച്ച് ഓടുന്ന സ്ഥലങ്ങളിലാണ് പ്രശ്നമെന്നും പരസ്പരം മത്സ രിക്കാതെ സമയം ക്രമീകരിച്ച് ഓടുന്ന തരത്തില്‍ വിഷയം പരിഹരിക്കാമെന്നും മന്ത്രി അറിയിച്ചു.






