
പൂന്നെ: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിന പരമ്പരയിലെ മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. 14 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സ് എന്ന നിലയിലാണ്. കഴിഞ്ഞ മത്സരത്തില്‍ ന്യൂസിലാന്‍ഡ് ബാറ്റിങ് നിരയില്‍ നട്ടെല്ലായി മാറിയ റോസ് ടെയ്ലറും (16) ടോം ലാതവുമാണ് (10) ക്രീസില്‍.
27 റണ്‍സ് എടുക്കുന്നതിനിടെ ന്യൂസീലാന്‍ഡിന്റെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. മാര്ട്ടിന് ഗപ്റ്റില്‍ (11) കോളിന് മണ്‍റോ (10) ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന് (3) എന്നിവരാണ് പുറത്തായത്.
ആദ്യ ഏകദിനത്തിലെ ടീമില്‍ നിന്നും മാറ്റങ്ങളൊന്നും വരുത്താതെയാണ് കിവീസ് കളത്തിലിറങ്ങിയിരിക്കുന്നത്. ഒരു പ്രധാന മാറ്റവുമായാണ് ഇന്ത്യ നിര്‍ണായക മത്സരത്തിന് ഇറങ്ങിയത്, സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം അക്ഷന്‍ പട്ടേല്‍ പതിനൊന്നംഗ ടീമിലിടം പിടിച്ചു.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ജയിച്ച് ന്യൂസിലന്സ് പരമ്പരയില്‍ മുന്നിലാണ്. എന്നാല്‍, പൂന്നെ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡ് വിക്കറ്റ് തകര്‍ച്ചയിലാണ്.






