
ചെന്നൈ: ബി.ജെ.പി നേതാവ് ആക്ഷേപിച്ച ജോസഫ് വിജയ് എന്ന പേരില്‍ തന്നെ വിജയ് ഇനി അഭിനയിക്കും. താരം തന്നെ ഇക്കാര്യം വ്യക്തമാക്കിയത്. പുതുതായി അഭിനയിക്കാന്‍ പോകുന്ന മുരുകദാസ് സിനിമയിലാണോ അതോ അടുത്ത സിനിമയിലാണോ അതോ അടുത്ത സിനിമയിലാണോ പേര് മാറ്റമെന്നത് ഇപ്പോള്‍ വ്യക്തമാക്കിയിട്ടില്ലങ്കിലും ആരാധകരുടെ കൂടി താല്പര്യം മുന്‍നിര്‍ത്തി ജോസഫ് വിജയ്ലൂടെ ഒരു മറുപടി പ്രതീക്ഷിക്കാമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നത്.
മോഡി സര്‍ക്കാറിന്റെ അഭിമാന പദ്ധതികളായ ഡിജിറ്റല്‍ ഇന്ത്യ, ജി.എസ്.ടി എന്നിവയെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് വിജയ് ക്ക് എതിരെ രംഗത്തു വന്ന ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി എച്ച്.രാജയാണ് പ്രകോപിതനായി വിജയ് യുടെ ഇലക്ഷന് ഐ.ഡി കാര്‍ഡ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ചികിത്സാ സൗകര്യമില്ലാത്ത ഗ്രാമത്തില്‍ ക്ഷേത്രങ്ങളേക്കാള്‍ ആദ്യം വേണ്ടത് ആശുപത്രികളാണെന്ന മെര്‍സല്‍ സിനിമയിലെ നായകന്റെ ഡയലോഗ് മുന്‍ നിര്‍ത്തിയായിരുന്നു ഈ ഐ.ഡി കാര്‍ഡ് പ്രദര്‍ശനം.






