താരങ്ങളുടെ സിംപ്ലിസിറ്റി എന്നും ആളുകള്‍ക്ക് ഇഷ്ട വിഷയമാണ്. രജനികാന്തിന് ഇത്രയധികം ആരാധകര്‍ ഉണ്ടാക്കി കൊടുത്തതും ഇതുകൊണ്ടുതന്നെയാണ്. എന്നാല്‍ എളിമയുടെ കാര്യത്തില്‍ മലയാളി താരങ്ങളും ഒട്ടും മോശമല്ല. ഈ ഗണത്തില്‍ ഇപ്പോള്‍ ഇടംപറ്റിയിരിക്കുന്നത് സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെയാണ്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഒപിയുടെ ക്യൂവില്‍ നില്ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.
താരത്തിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമായ ഒടിയനില്‍ അഭിനയിക്കുന്നതിന് വേണ്ടി തടികുറയ്ക്കുവാന്‍ ആശുപത്രിയില്‍ എത്തിയിരിക്കുന്നത് എന്നാണ് സൂചന. അതിനായുള്ള ശസ്ത്രക്രിയക്ക് മുന്‍പായുള്ള നോര്‍മല്‍ ചെക്കപ്പിന് വേണ്ടിയാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയത്. ക്യൂ നില്‍ക്കുന്നത് കണ്ട് ഡോക്ടര്‍മാര്‍ അടുത്തെത്തി അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
ഫ്രാന്‍സില്‍ നിന്നുള്ള പ്രത്യേക സംഘമാണ് മോഹന്‍ലാലിന്റെ പരിശീലിപ്പിക്കുന്നത്. കഠിനമായ വ്യായാമമുറകളാണ് ചെറുപ്പകാലം കാണിക്കുന്നതിനായി അദ്ദേഹം ചെയ്യുന്നത്. ഏകദേശം 15 കിലോ ഭാരത്തോളം കുറയ്ക്കുമെന്നാണ് സൂചന.

Comments