കമ്മീഷണര്‍ അജിത്കുമാര്‍ ഫോണ്‍ സെക്സില്‍ തൃപ്തന്‍; ഐ.ജി പത്മകുമാര്‍ ആട്ടിന്‍ തോലിട്ട ചെന്നായ്, സലിംരാജ് മറ്റൊരു കഥാപാത്രം
കമ്മീഷണര്‍ അജിത്കുമാര്‍ ഫോണ്‍ സെക്സില്‍ തൃപ്തന്‍; ഐ.ജി പത്മകുമാര്‍ ആട്ടിന്‍ തോലിട്ട ചെന്നായ്, സലിംരാജ് മറ്റൊരു കഥാപാത്രം
Authored by Web Desk | Last updated: 09 Nov 2017, 2:43 PM | 1 min read
കോട്ടയം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ സരിത എസ്.നായരുടെ കത്ത് അനുബന്ധമായി ചേര്‍ത്ത ഭാഗത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ലൈംഗിക പീഡന കഥകളും. ഐ.ജി പത്മകുമാര്‍, കമ്മീഷണര്‍ അജിത് കുമാര്‍, ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് എന്നിവര്‍ ലൈംഗികമായി ഉപയോഗിച്ചു എന്നാണ് കത്തില്‍ പറയുന്നത്.
ബിജു രാധാകൃഷ്ണന് ആറു കോടി രൂപയുമായി കമ്പനി വിട്ടപ്പോള്‍ കമ്പനി പ്രതിന്ധി നേരിട്ടു. കേസ് വന്നപ്പോള്‍ നേരത്തെ ചൂഷണം ചെയ്തിട്ടുള്ള പോലീസുകാര്‍ കൂടുതല്‍ കര്‍ശനക്കാരായി മാറി. ഐ.ജി പത്മകുമാര്‍ അവരെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി കലൂരിലുള്ള ഫ്ളാറ്റിലേക്ക് വിളിപ്പിക്കുകയും അവരെ ഉപയോഗിക്കുകയും ചെയ്തു. അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചു.
സിറ്റി പോലീസ് കമ്മീഷണറായ എം.കെ അജിത് കുമാര്‍ ടെലിഫോണില്‍ കൂടിയുളള ലൈംഗിക സംഭാഷണത്തിലും എസ്.എം.എസിലും ഒതുങ്ങി. ഭാഗ്യവശാല്‍ അവര്‍ പണം ആവശ്യപ്പെട്ടില്ല. അതിനു പകരം എന്താണൊവശ്യപ്പെട്ടതെന്ന് പറയുന്നില്ല. പത്മകുമാര്‍ 'മാന്യന് ചമയുന്ന ആട്ടിന്‍ തോലിട്ട ചെന്നായ് ആണ്'.
കേസിന്റെ സാഹചര്യത്തില്‍ മുതലാക്കിയ സലിംരാജാണ് മറ്റൊരു 'കഥാപാത്രം' മുഖ്യമന്ത്രിയുമായുള്ള അയാളുടെ സ്വാധീനം കാരണം അയാള്‍ അവരെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. മൊബൈല്‍ ഫോണ്‍ വഴി അശ്ളീല സംഭാഷണം നടത്തുന്നത് അയാളുടെ പതിവാണ്.
മറ്റുള്ളവരുടെ ദുഷ്പ്രവൃത്തികള്‍ മുഖ്യമന്ത്രിയില്‍ നിന്നും അവര്‍ക്ക് കിട്ടിയതിന്റെ അടുത്തൊന്നും വരികയില്ല. അവരുടെ പണം, അവരുടെ ശരീരം, എല്ലാം നശിച്ചു. എന്നിട്ടിപ്പോള്‍ ഒന്നും അറിയില്ലെന്ന് നടിക്കുന്നു. തള്ളിപ്പറയുന്നു. എന്തിനാണ് അവരെ മാത്രം ക്രൂശിക്കുന്നു- കത്തിലൂടെ സരിതയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.