
തൃശൂർ: ഇന്ന് ദുബായിലേക്ക് പോകാനിരുന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചു. തൃശൂർ ജില്ലയിലെ ആദൂർ കാരേങ്ങൽ മുഹമ്മദ് ഹാഷിം (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ സിയാ മൈമൂനക്ക് (20) പരിക്കേറ്റു. അപകടനില തരണം ചെയ്തതായി അറിയുന്നു.
കുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാനപാതയിലെ എരുമപ്പെട്ടി പാഴിയോട്ടുമുറി പാത്രമംഗലം റോഡിന് സമീപം ബുധനാഴ്ച വൈകിട്ട് നാലോടെയായിരുന്നു അപകടം. വടക്കാഞ്ചേരി ഭാഗത്തുനിന്ന് എത്തിയ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളുടെ മേൽ ഇടിക്കുകയായിരുന്നു.






