വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളിലൂടെയുള്ള പ്രചരാണങ്ങള്‍ക്ക് നടിമാര്‍ പലപ്പോഴും ഇരയാകാറുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ഭൂരിപക്ഷവും മോര്‍ഫ് ചെയ്ത വീഡിയോകളാണ്. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ പലപ്പോഴും നടിമാര്‍ ശക്തമായി രംഗത്ത് വരാറുണ്ട്. ഏറ്റവും ഒടുവില്‍ വാട്സ്ആപ്പ് പ്രചാരണത്തിന് ഇരയായിരിക്കുന്നത് നടി അനു ജോസഫാണ്. തന്റേതെന്ന പേരില്‍ വാട്സ്ആപ്പില്‍ പ്രചരിക്കുന്ന വീഡിയോയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അനു.
മറ്റൊരു സ്ത്രീയുടെ വീഡിയോ തന്റെ പേരില്‍ വാട്സ്ആപ്പ് വഴി പ്രചരിപ്പിക്കുകയാണെന്ന് അനു പറഞ്ഞു. സുഹൃത്തുക്കള്‍ വഴിയാണ് ഇക്കാര്യം അറിഞ്ഞത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അനു പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അനുവിന്റെ പ്രതികരണം. ഒരു സ്ത്രീ വസ്ത്രം മാറുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. അനുവുമായി രൂപസാദൃശ്യമുള്ള സ്ത്രീയാണ് വീഡിയോയില്‍ കാണുന്നത്.
ദൂരെ നിന്ന് ചിത്രീകരിച്ചിരിക്കുന്നതായതിനാല് അനുവുമായി രൂപസാദൃശ്യമുള്ളതിനാലും അനുവിനെ നേരിട്ട് പരിചയമില്ലാത്തവര്‍ക്ക് അത് നു തന്നെയാണെന്നേ തോന്നൂ. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി അനു രംഗത്ത് വന്നത്. ‘കഷ്ടം എന്നല്ലാതെ ഞാന്‍ പിന്നെ ഇതിനെ എന്താ പറയുക. കുറച്ചുനാളുകള്‍ക്കു മുന്‍പ് ഞാന്‍ അപകടത്തില്‍ മരണപ്പെട്ടുവെന്നാണ് പ്രചരിച്ചിരുന്നത്. ഇപ്പോള്‍ എന്റേതല്ലാത്ത വിഡിയോ ഞാനാണെന്നുളള പേരും എന്റെ വിവരങ്ങളും ഫോട്ടോയും വച്ചാണ് പുറത്തിറക്കിയിരിക്കുന്നത്.’ അനു പറയുന്നു.
വീഡിയോയുടെ നിജസ്ഥിതി എന്താണെന്ന് പോലും അറിയാതെ ഇതു പ്രചരിപ്പിക്കുന്നവര്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറയുന്ന അനു ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസമാണല്ലോ? എന്നും ചോദിക്കുന്നു. ഇതിനെതിരെ സൈബര്‍ സെല്ലിന് പുറമെ എസ്പിക്കും പരാതി കൊടുത്തിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇങ്ങനെയുളള വീഡിയോ പുറത്തിറക്കുന്നതും അത് ഷെയര്‍ ചെയ്യുന്നതും വലിയ കുറ്റകരമാണെന്നുളള കാര്യം ആവര്‍ക്കും അറിവുളളതാണല്ലോയെന്നും അവര്‍ ചോദിക്കുന്നു.






