
മലയാളത്തിലും മറു ഭാഷകളിലും ഏറെ പ്രശംസ പിടിച്ചു പറ്റിയ രണ്ടു ചിത്രങ്ങളാണ് മഹേഷ് നാരായണന് സംവിധാനം ചെയ്ത ടേക്ക് ഓഫും രാജമൗലി ചിത്രമായ ബാഹുബലിയും. അവാര്‍ഡുകളടക്കം വാരിക്കൂട്ടിയ ചിത്രങ്ങള്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. നവംബറില്‍ നടക്കുന്ന 48ാമത് ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ഇരു ചിത്രങ്ങളും തെരഞ്ഞെടുക്കപ്പെട്ടു. ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ ടേക്ക് ഓഫും മുഖ്യധാര ചിത്രങ്ങളില്‍ ബാഹുബലിയുമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ടേക്ക് ഓഫിന് പുറമെ നോണ്‍ ഫീച്ചര്‍ വീഭാഗത്തിലേക്ക് രണ്ട് മലയാള ചിത്രവും മലയാളി സംവിധായകന്റെ ഒരു ഹിന്ദി ചിത്രവും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിഖ്യാത സംവിധായകന് കെ.ജി ജോര്‍ജ്ജിന്റെ ജീവിതം പറയുന്ന 8 1/2 ഇന്റര്കട്ടസ് - ലൈഫ് ആന്‍ഡ് ഫിലിംസ് ഓഫ് കെ.ജി. ജോര്‍ജ്, കുഞ്ഞില എന്നിവയാണ് മലയാളത്തിലെ നോണ്‍ ഫീച്ചര്‍ ചിത്രങ്ങള്‍. ഭാഗ്യലക്ഷ്മിയുടെ മകന് സംവിധാനം ചെയ്ത നേം/പ്ലേസ്/ആനിമല്‍/തിംങ് എന്ന ഹിന്ദി ചിത്രവുമാണ് തെരഞ്ഞെടുക്കപെട്ടിട്ടുള്ളത്.
ഇതിന് പുറമെ സുഭാഷ് കപൂര്‍ ഒരുക്കിയ ജോളി എല്‍എല്‍ബി2, മറാത്തി ചിത്രമായ വെന്റിലേറ്റര്‍, ഹിന്ദി ചിത്രം പൂര്‍ണ, ബെംഗാളി ചിത്രം മേഘ്നാദ് ബോധ് രഹസ്യ എന്നിവയാണ് മറ്റു മുഖ്യധാര ചിത്രങ്ങൡലും ഇടം പിടിച്ചിട്ടുണ്ട്.
ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഒന്‍പത് ചിത്രങ്ങള്‍ പോകുമ്പോള്‍ ദക്ഷിണേന്ത്യയില്‍ നിന്നും വെറും നാല് സിനിമകള്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 26 ചിത്രങ്ങള്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലും 16 ചിത്രങ്ങള്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്കുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.






