
കലോത്സവ വേദികളിലൂടെ ബിഗ് സ്ക്രീനിലെത്തിയ താരമാണ് അനു സിതാര. ചുരുങ്ങിയ സമയം കൊണ്ടാണ് താരം മലയാളി പ്രേക്ഷകരുടെ ഇടയിൽ തന്റേതായ ഇടം കണ്ടെത്തിയത്. ശാലീനസൗന്ദര്യം തുളുമ്പുന്ന താരം വേറിട്ട മോഡേൺ വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. രാമന്റെ ഏദന്‍തോട്ടം എന്ന സിനിമയാണ് താരത്തെ മലയാളസിനിമാപ്രേക്ഷകര്‍ക്കിടയില്‍ ഏറെ പ്രിയങ്കരിയാക്കിയത്. വിവാഹ ശേഷം അഭിനയരംഗത്തേയ്ക്കെത്തിയ നായികയെന്ന പ്രത്യേകതയും അനു സിതാരയ്ക്കുണ്ട്.
അനുവിന്റെയും ഫോട്ടോഗ്രാഫറായ വിഷ്ണുവിന്റെയും പ്രണയ വിവാഹമായിരുന്നു. പഠന കാലത്ത് ഒരുപാട് പേര്‍ പുറകെ നടന്നിട്ടുണ്ടെങ്കിലും ഇഷ്ടം തോന്നിയത് വിഷ്ണുവേട്ടനോട് മാത്രമാണെന്ന് അനു സിതാര പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. മൂന്ന് വര്‍ഷം പിന്നാലെ നടന്നതിന് ശേഷമാണ് താൻ ‘യെസ്’ പറഞ്ഞതെന്നും ഒടുവില്‍ 20-ാം വയസ്സില്‍ തങ്ങള്‍ വിവാഹിതരായെന്നും അനു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ തങ്ങളുടെ പ്രണയം പതിനൊന്നു വര്‍ഷം തികയ്ക്കുന്ന സന്തോഷം പങ്കിടുകയാണ് അനുസിതാര. വിഷ്ണുവിനൊപ്പമുള്ള ത്രോബാക്ക് ചിത്രവും പുത്തന്‍ ചിത്രവും പങ്കിട്ടാണ് അനുവിന്റെ കുറിപ്പ്. ‘‘11 വർഷത്തെ പ്രണയം, ചിരികള്‍, ഉറ്റ സൗഹൃദം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അനുവിന്റെ പോസ്റ്റ്.






