
തിരുവനന്തപുരം : സരിത എസ്.നായരെ താന്‍ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിനു പിന്നില്‍ സരിതയ്ക്ക് തന്നോടുള്ള വൈരാഗ്യമെന്ന് എഡിജിപി കെ.പത്മകുമാര്‍. തന്റെ നിര്‍ദേശപ്രകാരമായിരുന്നു സരിതയുടെ അറസ്റ്റെന്നും അതാണ് വൈരാഗ്യ കാരണമെന്നും പത്മകുമാര്‍ പറഞ്ഞു. ഒരിക്കല്‍ പോലും താന്‍ സരിതയെ ഫോണില്‍ വിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഡിജിപിയും സോളാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന കെ.പത്മകുമാര്‍ ഐപിഎസ് എറണാകുളം കലൂരിലെ ഫ്ളാറ്റില്‍ വച്ച് ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് ആയിരുന്നു സരിതയുടെ വെളിപ്പെടുത്തല്‍.






