
എസ്.യു.വി സ്കോര്‍പിയോയുടെ ഏറ്റവും പുതിയ പതിപ്പിനെ വിപണിയിലെത്തിക്കാന്‍ ഇരിക്കുകയാണ് മഹീന്ദ്ര. മഹീന്ദ്ര ഒരിടവളേയ്ക്ക് ശേഷമാണ് സ്കോര്‍പ്പിയോയുടെ പുത്തന്‍ പതിപ്പുമായി വിപണിയില്‍ എത്തുന്നത്. എക്സ്റ്റീരിയറില്‍ ഒരുപിടി മാറ്റങ്ങളുമായിട്ടാണ് പുതിയ സ്കോര്‍പ്പിയോയുടെ വരവ്. സ്കോര്‍പിയോ ഫേസ്ലിഫ്റ്റ് നവംബര്‍ 14 ന് വിപണിയിലവതരിക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.
പുതുതായി ഡിസൈന്‍ ചെയ്ത അലോയ് വീലുകളാണ് ഫേസ്ലിഫ്റ്റിന്റെ പ്രധാന സവിശേഷത.
പുതിയ 7-സ്ലാറ്റ് ഗ്രില്‍ വീതിയേറിയ എയര്‍ ഡാമിനൊപ്പമുള്ള പുതുക്കിയ ബമ്പര്‍ എന്നിവയായിരിക്കും ചില പ്രധാന മാറ്റങ്ങള്‍. ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ സൈഡ് മിററിലേക്ക് മാറ്റി സ്ഥാപിച്ചതും എടുത്തുപറയേണ്ടതാണ്. പ്ലാസ്റ്റിക് ക്ലാഡിങ് മാറ്റി എന്നല്ലാതെ സൈഡ് പ്രൊഫൈലില്‍ വലിയ മാറ്റങ്ങളൊന്നും ഉള്‍ക്കൊള്ളിച്ചിട്ടില്ല.
പുതിയ ടെയില്‍ ലാമ്പ് ക്ലസ്റ്ററും ഫേസ്ലിഫ്റ്റ് പതിപ്പില്‍ ഒരുക്കിയിട്ടുണ്ട്. ഫ്ലാറ്റ് ഡോര്‍ ഡിസൈനാണ് പിന്‍ഭാഗത്തെ പുതുമയായി പറയാവുന്നത്. പുതിയ 2.2 ലിറ്റര്‍ mHawk ഡീസല്‍ എന്‍ജിനായിരിക്കും സ്കോര്‍പിയോ ഫേസ്ലിഫ്റ്റിന് കരുത്തേകുക. 138 ബിഎച്ച്പി കരുത്താണ് ഈ എന്ജിന് നല്‍കുക. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ് ഓപ്ഷനുകളെ ഈ പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.






