
ചെന്നൈ : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് ശശികല നടരാജനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വസതികളിലും നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് കോടികളുടെ അനധികൃത സമ്പാദ്യമെന്ന് ആദായ നികുതി വകുപ്പ്. ശശികലയുടെ സഹോദരന്റെ സ്ഥാപനങ്ങളില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ അഞ്ചുകോടി രൂപയും എട്ടു കിലോ സ്വര്‍ണ്ണവും കോടികള്‍ വിലമതിക്കുന്ന വജ്രാഭരണങ്ങളുമാണ് പിടിച്ചെടുത്തത്. ഇതിനു പുറമേ 1200 കോടിയുടെ അനധകൃത നിക്ഷേപങ്ങളും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ മൂന്നു ദിവസമായി ശശികലയുടെയും ബന്ധുക്കളുടെയും എഐഎഡിഎംകെയിലെ ശശികല വിഭാഗം നേതാക്കളുടെയും ശശികലയുമായി അടുപ്പം പുലര്‍ത്തുന്നവരുടെയും സ്ഥാപനങ്ങളിലും വീടുകളിലും ആദായ നികുതി വകുപ്പ് പരിശോധനകള്‍ നടത്തി വരികയായിരുന്നു.
ജയലളിതയുടെ അനന്തിരവന് ടിടിവി ദിനകരന് നേതൃത്വം നല്കുന്ന സ്ഥാപനങ്ങളും മറ്റൊരു മരുമകനായ വിവേക് നാരായകണ് നേതൃത്വം നല്കുന്ന ജയ ടിവിയുടെ ഓഫീസിലും ജയലളിതയുടെ വേനല്‍ക്കാല വസതിയായിരുന്ന നീലഗിരിയിലെ കോടനാട് എസ്റ്റേറ്റിലും പരിശോധന നടന്നിരുന്നു.






