കലകളെ ഇഷ്ടപ്പെടുന്നവരാണ് തൃശൂര്കാര്. വിവാഹം പോലും ഒഴിവാക്കി കലാജീവിതത്തില്‍ വിശ്വാസമര്‍പ്പിക്കുകയും അതിന്വേണ്ടി ജീവിക്കുകയും ചെയ്ത ഒരു ചെറുപ്പക്കാരനുണ്ട്. സുഖദ എന്ന വീട്ടുപേര് അപ്രതീക്ഷിതമായി തന്റെ പേരിനൊപ്പം ചേര്‍ന്നപ്പോള്‍ അദ്ദേഹം സുനില്‍ സുഖദയായി.
നാടകം, സിനിമ, ഫോട്ടോഗ്രഫി, കോസ്റ്റിയൂം ഡിസൈനിംഗ്, ചിത്രകല തുടങ്ങി വിവിധ മേഖലകളില്‍ തന്‍േറതായ കൈയൊപ്പ് ചാര്‍ത്തിയ സുനിലിന്റെ ഇതുവരെയുള്ള പച്ചയായ ജീവിതാനുഭവങ്ങള്‍ മംഗളം വായനക്കാര്‍ക്കായി അദ്ദേഹമിതാ പങ്കുവെക്കുന്നു.
നാടകത്തില്‍ വൈകിയെത്തിയ ഒരാളാണ് ഞാന്‍. പഠിക്കുന്ന സമയത്ത് നാടകത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. പഠനം കഴിഞ്ഞ് ബോംബെയില്‍ ജോലി ചെയ്യുന്ന കാലത്ത് ധാരാളം നല്ല മറാട്ടി, ഇംഗ്ലീഷ് നാടകങ്ങള്‍ കാണാന്‍ സാധിച്ചു.
അനുപം ഖേറിനെപ്പോലെ പ്രശസ്തരായ താരങ്ങള്‍ പോലും സമയം കണ്ടെത്തി ആ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. നാട്ടിലാണെങ്കില്‍ ഉത്സവം പോലുള്ള വിശേഷാവസരങ്ങളില്‍ സൗജന്യമായിട്ടായിരുന്നല്ലോ നാടകങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. എന്നാല്‍ അവിടത്തെ സ്ഥിതി മറിച്ചാണ്. ടിക്കറ്റ് വെച്ചാണ് നാടകം നടത്തിയിരുന്നത്.
ടിക്കറ്റിനായി ക്യൂ നില്‍ക്കുന്നവരും ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങുന്നതുമൊക്കെ കാണുമ്പോള്‍ നാടകത്തിന് ഇത്രയും പ്രാധാന്യമുണ്ടോയെന്ന കാര്യത്തില്‍ എനിക്കും അത്ഭുതം തോന്നി. ഒരുപാട് നാടകങ്ങള്‍ കണ്ട് ശീലിച്ചതുകൊണ്ടാകാം, നാടകങ്ങളോട് താല്പര്യം തോന്നി.
അങ്ങനെയിരിക്കെ ഞാനൊരുദിവസം അവധിക്ക് നാട്ടില്‍ വന്നു. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദം കഴിഞ്ഞ് ഫ്രാന്‍സില്‍ പോയി നാടകം പഠിച്ചിരുന്ന കെ.കെ.രാജന് മലയാളത്തില്‍ ഒരു നാടകം ചെയ്യാന്‍ ഫ്രഞ്ച് ഗവണ്മെന്റ് ഫണ്ട് കൊടുത്തിരുന്നു. അങ്ങനെ അദ്ദേഹം നാടകത്തിനു വേണ്ടിയുള്ള തയാറെടുപ്പുകളും തുടങ്ങി. ആ നാടകത്തില്‍ എന്റെ സുഹൃത്തായ അജിത്തും അഭിനയിച്ചിരുന്നു. റിഹേഴ്സലിനിടയില്‍ അജിത്തിന്റെ കാലൊടിഞ്ഞു.
വിവരമറിഞ്ഞ് അദ്ദേഹത്തിന്റെയടുത്ത് ചെന്നപ്പോഴാണ് നാടകത്തിന്റെ കാര്യം അറിയുന്നത്. അവന് വയ്യാത്തതിനാല്‍ പകരക്കാരനായി ഞാന്‍ ചെന്നു. നാടകം കണ്ടിട്ടുണ്ടെങ്കിലും അതിനെക്കുറിച്ച് കൂടുതലൊന്നും അറിയാമായിരുന്നില്ല. നാടകസമിതിയിലുളളവര് പറയുന്നത് പോലെ ചെയ്തു.
ഓരോ കഥാപാത്രം ചെയ്യുമ്പോഴും സദസ്യര്‍ എന്നെ താല്പര്യപൂര്വ്വം നോക്കുകയും നാടകം കഴിഞ്ഞ് പ്രശംസിക്കുകയും ചെയ്തപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ചെറുപ്രായം മുതല്‍ ഒരുപാട് ജോലികള്‍ ചെയ്തിരുന്നു. അപ്പോഴും എന്റെ ജീവിതം ഇതില്‍ മാത്രമായി ഒതുങ്ങിപ്പോകരുതെന്നും മറ്റെന്തെങ്കിലുമൊക്കെ ചെയ്യണമെന്നും തോന്നിയിട്ടുണ്ട്. പ്രൊഫഷണല്‍ നാടകങ്ങള്‍ ചെയ്യുമ്പോള്‍ ഞാന്‍ സംതൃപ്തനായിരുന്നു. നാലുമാസം കൂടുമ്പോഴാണ് ഒരു കളി കിട്ടുന്നത്.
ഞാനന്ന് ബോംബെയില്‍ ഒരു സ്റ്റുഡിയോയില്‍ വര്‍ക്ക് ചെയ്യുകയാണ്. നാടകം ഉള്ളപ്പോള്‍ നാട്ടില്‍ നിന്നും വിളി വരും. ജോലി സ്ഥലത്ത് നിന്ന് എന്തെങ്കിലും കള്ളം പറഞ്ഞ് മൂന്നാല് ദിവസത്തെ അവധിയെടുത്ത് നാട്ടിലേക്ക് പോരും. കുന്നംകുളം, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നിന്ന് നാടകം കളിക്കാനെത്തുന്നവരുടെ കൂട്ടത്തില്‍ ബോംബെയില്‍ നിന്നും നാടകം കളിക്കാനായി ട്രെയിനില്‍ വരുന്നത് ഞാന്‍ മാത്രമായിരുന്നു. ഒരു കൊല്ലത്തോളം ആ നാടകം തുടര്‍ന്നു.
പിന്നീട് ലീവിന് നാട്ടില്‍ വന്നപ്പോഴാണ് സണ്‍ഡേ തിയേറ്ററിന് തുടക്കമിട്ടത്. വയലാര്‍ വാസുദേവപിള്ള സാറായിരുന്നു ഈ സ്കൂളിന്റെ ഡയറക്ടര്‍. എല്ലാ ഞായറാഴ്ചകളിലും നാടകത്തോട് താല്പര്യമുള്ള ആളുകളുടെ കൂട്ടായ്മയാണ് സണ്‍ഡേ തിയേറ്റര്‍ കൊണ്ടുദ്ദേശിക്കുന്നത്. പത്രവാര്‍ത്തയിലൂടെയാണ് സണ്‍ഡേ തിയേറ്ററിനെക്കുറിച്ച് അറിഞ്ഞത്.
ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, കൂലിപ്പണിക്കാര്‍, വീട്ടമ്മമാര്‍, അധ്യാപകര്‍, ജോലിയൊന്നുമില്ലാത്തവര് എന്നുതുടങ്ങി ധാരാളമാളുകള്‍ ഇതില്‍ അംഗങ്ങളായിരുന്നു, കൂട്ടത്തില്‍ ഞാനും.
വളരെ രസമുള്ള ഗ്രൂപ്പായിരുന്നു ഇത്. ജോലിയും നാടകവും ഒരുപോലെ കൊണ്ടുനടക്കാന്‍ പറ്റാതെ വന്നപ്പോള്‍ ബോംബെയിലെ ജോലി വേണ്ടെന്നുവച്ചു. പകരം നാട്ടില്‍ത്തന്നെ ഒരു ജോലി സംഘടിപ്പിച്ചു.
അങ്ങനെയിരിക്കെ ഏഷ്യന്‍ തിയേറ്റര്‍ ഫെസ്റ്റിന്റെ ഭാഗമായി ഞങ്ങളുടെ ടീം സൗത്ത് കൊറിയയില്‍ ഒരു നാടകം കളിച്ചു. ജോലിക്കിടയിലായിരുന്നു ഇങ്ങനെയുള്ള യാത്രകള്‍ നടത്തിയത്. ആദ്യമൊക്കെ മുതലാളി നല്ല സപ്പോര്‍ട്ടായിരുന്നു.
നാടകമുള്ള ദിവസങ്ങളില്‍ ഓഫീസിലേക്കുള്ള പോക്കുവരവ് നന്നേ കുറവായിരുന്നു.'എപ്പോഴും നാടകത്തിന് പിറകെ പോയാല്‍ ശരിയാകില്ല, സുനില്‍. അതുകൊണ്ട് ഇനി ജോലിക്ക് വരണമെന്നില്ല' എന്ന് അദ്ദേഹം പറഞ്ഞു.
അത് കേട്ടപ്പോള്‍ എനിക്ക് സങ്കടമൊന്നും തോന്നിയില്ല. എന്തെന്നാല്‍ ജോലിയെക്കാള്‍ ജീവനായി ഞാന്‍ കരുതിയത് നാടകമായിരുന്നു. ഈ സമയത്ത് എന്റെ സഹോദരങ്ങള്‍ പഠിച്ച് ജോലി സമ്പാദിച്ച് സ്വന്തംകാലില്‍ നില്ക്കുന്നവരായി.

നാടകം പ്രാണവായുവായി കരുതിയതിന് പിന്നില്‍?

വിവാഹം കഴിക്കാത്ത ഒറ്റാംതടിയായതിനാല് നാടകം കളിച്ചു കിട്ടുന്ന പരിമിതമായ വരുമാനം എനിക്ക് ധാരാളമായിരുന്നു. ഞാന്‍ നാടകത്തില്‍ അഭിനയിക്കുന്നതിനോട് വീട്ടുകാര്‍ക്ക് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല.
പലതവണ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ഞാന്‍ ഗൗനിക്കുന്നില്ലെന്ന് കണ്ടതോടെ അവര്‍ ഉപദേശം നിര്‍ത്തി. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ദീപന് ശിവരാമന്റെ നേതൃത്വത്തില്‍ ഓക്സിജന്‍ തിയേറ്റര്‍ കമ്പനി രൂപം കൊണ്ടു. ഞാനായിരുന്നു ഈ നാടകസംഘത്തിന്റെ സെക്രട്ടറി.
ഗബ്രിയേല്‍ മാര്‍ക്വേസിന്റെ നോവലിനെ അടിസ്ഥാനമാക്കി സ്പൈനല്‍ കോഡ് എന്നൊരു നാടകം ചെയ്തു. ഇന്ത്യയൊട്ടാകെ ആ നാടകങ്ങള്‍ കളിച്ചു. മഹേന്ദ്ര ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ അന്ന് നടന്ന മഹേന്ദ്ര ഫെസ്റ്റിവലില്‍ വച്ച് 14അവാര്‍ഡുകളില്‍ ഏഴെണ്ണവും സ്പൈനല്കോഡിനായിരുന്നു.
സിനിമയില്‍ എത്ര തിരക്കുകളുണ്ടെങ്കിലും ഞാനിപ്പോഴും നാടകങ്ങളില്‍ അഭിനയിക്കുന്നുണ്ട്. എല്ലാ ഞായറാഴ്ചകളിലും സണ്‍ഡേ തിയേറ്ററില്‍ വൈകിട്ട് 6.30 ന് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകങ്ങള്‍ ഉണ്ടാകും.
തിരക്കുകളില്‍ പെട്ട് വിവാഹജീവിതം ഒഴിവാക്കിയതാണെന്ന് കേട്ടിട്ടുണ്ട്?
(ചിരിക്കുന്നു) വിവാഹത്തെക്കുറിച്ച് ഞാനീ നിമിഷം വരെ ചിന്തിച്ചിട്ടില്ല. അമ്മയും സഹോദരങ്ങളും വിവാഹത്തെക്കുറിച്ച് പറയുമ്പോഴൊക്കെ പിന്നെയാകട്ടെ, എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറും.
വിവാഹം കഴിക്കാത്ത ഒരുപാട് ആളുകള്‍ ഇന്നും ജീവിക്കുന്നില്ലേ, ആ കൂട്ടത്തില്‍ ഞാനും കൂടി. അത്രേയുള്ളൂ. അല്ലെങ്കില്‍ തന്നെ വിവാഹം കഴിഞ്ഞ് കുടുംബമായി കഴിഞ്ഞിരുന്നെങ്കില്‍ എനിക്ക് നാടകം ഉപേക്ഷിക്കേണ്ടി വരുമായിരുന്നു. ഓരോരുത്തര്‍ക്കും ഓരോ ലക്ഷ്യങ്ങളില്ലേ, എന്നെ സംബന്ധിച്ച് അത് നാടകമായിരുന്നു. നാടകം ഈ നിമിഷം വരെ എനിക്ക് സന്തോഷമേ തന്നിട്ടുള്ളു.
യാത്രകള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയെന്ന നിലയില്‍ മറക്കാനാകാത്ത ഓര്‍മ്മകള്‍?
എസ്.കെ. പൊറ്റെക്കാടിന്റെ യാത്രാക്കുറിപ്പുകള്‍ വായിക്കുന്ന സ്വഭാവക്കാരനായിരുന്നു ഞാന്‍. തനിച്ചും കൂട്ടത്തോടെയുമുള്ള യാത്രകള്‍ ധാരാളം ചെയ്തിട്ടുണ്ട്. എങ്കിലും ഇപ്പോഴും മറക്കാത്ത ഒരു സംഭവമുണ്ട്.
കുട്ടികളും മുതിര്‍ന്നവരുമടക്കം ഞങ്ങള്‍ 20 പേരടങ്ങുന്ന ഒരു ടീം ബീഹാറില്‍ നാടകം കഴിഞ്ഞ് കല്‍ക്കട്ടയിലേക്ക് മടങ്ങാനായി റയില്‍വേ സ്റ്റേഷനിലേക്ക് വന്നു. രാത്രി 2 മണിക്കാണ് ട്രെയിന്‍. കൃത്യം രണ്ടുമണിക്ക് ട്രെയിന്‍ വന്നപ്പോഴേക്കും ഞങ്ങളെല്ലാവരും അതില്‍ കയറി. നോക്കിയപ്പോള്‍ ഞങ്ങള്‍ക്ക് റിസര്‍വ് ചെയ്ത സീറ്റുകളില്‍ വേറെ ആളുകള്‍ ഇരിക്കുന്നു.
ഞങ്ങള്‍ ബുക്ക് ചെയ്ത സീറ്റാണെന്നും എഴുന്നേല്‍ക്കണമെന്നും അവരോട് പറഞ്ഞു. അവരത് കേട്ടഭാവം നടിച്ചില്ല. ആകെ ഒച്ചപ്പാടും ബഹളവുമായി. അടുത്ത സ്റ്റേഷനെത്തിയപ്പോഴേക്കും ടി.ടി.ആര്. എത്തി.
പരാതിയുമായി ഞങ്ങള്‍ അദ്ദേഹത്തിനരികിലേക്ക് ചെന്നു. അദ്ദേഹം ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങള്‍ കൊടുത്തു. അതില്‍ നോക്കിയിട്ട് അദ്ദേഹം പറഞ്ഞതു കേട്ട് ഞങ്ങള്‍ ഞെട്ടി.
ഞങ്ങള്‍ക്ക് പോകേണ്ടത് ആ ട്രെയിനിലായിരുന്നില്ല. പത്തിരുപത്പേര് ഒന്നിച്ച് ട്രെയിന്‍ മാറിക്കേറിയിരിക്കുകയാണ്. ഞങ്ങളുടെ ട്രെയിന്‍ അന്ന് സമയംവൈകിയായിരുന്നു എത്തിയത്.
ടി.ടി. ആറിന്റെ കാലുപിടിച്ച് ഒരുവിധം ഞങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തി. അപ്പോഴും ട്രെയിന്‍ മാറി കയറിയല്ലോ എന്നോര്‍ത്തുള്ള ചമ്മലായിരുന്നു, പിന്നെ ചിരിയും വന്നുപോയി.
കാഴ്ചയില്‍ ഭക്ഷണപ്രിയനാണെന്ന് തോന്നുന്നു?
ഏയ്, ഒരിക്കലുമില്ല, എന്റെ ശരീരം കണ്ട് പലരും ഞാനൊരു ഫുഡിയാണോന്ന് ചോദിച്ചിട്ടുണ്ട്. ഈ വണ്ണം എനിക്ക് പാരമ്പര്യമായി കിട്ടിയതാണ്. ഭക്ഷണത്തോട് അമിതമായ താല്പര്യമില്ല. കിട്ടുന്നതെന്തും കഴിക്കുമെങ്കിലും അളവ് വളരെ കുറവായിരിക്കും. നോണ്വെജിനേക്കാള് വെജിറ്റേറിയനോടാണ് താല്പര്യം.
ജീവിതം നല്കുന്ന സന്തോഷം?
ജനനം മുതല്‍ ഈ നിമിഷം വരെ സുഖദുഃഖസമ്മിശ്രമായ ജീവിതത്തിലൂടെയാണ് ഞാന്‍ കടന്നുവന്നത്. ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയില്‍ മമ്മൂക്കയോടൊപ്പമാണ് എന്റെ ആദ്യ കോമ്പിനേഷന്‍ സീന്‍. തുടര്‍ന്ന് ഞങ്ങളൊരുപാട് സിനിമകള്‍ ചെയ്തു.
ലൊക്കേഷനില്‍ ബ്രേക്ക് വരുമ്പോള്‍ മമ്മൂക്കയോടൊപ്പമിരുന്ന് തമാശകള്‍ പറയുകയും അദ്ദേഹം പറയുന്നത് കേള്‍ക്കുകയും ചെയ്യും. അപ്പോഴും എനിക്ക് അദ്ഭുതമായിരുന്നു.
കാരണം ഞാന്‍ പത്താംക്ളാസില്‍ പഠിക്കുന്ന സമയത്ത് ഇടികൂടി ടിക്കറ്റെടുത്ത് കണ്ട സിനിമകളെല്ലാം മമ്മൂക്കയുടേതായിരുന്നു. ആ മനുഷ്യനോടൊപ്പമാണ് ഞാനിന്ന് അഭിനയിക്കുന്നത്. ഇതാണ് സന്തോഷം തോന്നിയ ഒരു കാര്യം.
അതുപോലെ ദുല്‍ഖറിന്റെ ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ റിലീസായപ്പോള്‍ എന്റെ സഹോദരിയുടെ മകന് ആ സിനിമ കാണണമെന്നായി. അവനെയും കൂട്ടി ഞാന്‍ തിയേറ്ററിലെത്തി. അപ്പോഴേക്കും അവിടെ ഹൗസ്ഫുളളായിരുന്നു. കുറെപ്പേര് ടിക്കറ്റ് കിട്ടാതെ മടങ്ങിപ്പോന്നു.
ഞാനും അവന്റെ കൈപിടിച്ച് തിരികെപ്പോകാനൊരുങ്ങുമ്പോള്‍ 'സാറെ' എന്നൊരു പിന്‍വിളി. നോക്കിയപ്പോള്‍ തിയേറ്ററിന്റെ മാനേജരാണ്. അദ്ദേഹം ഞങ്ങളെയും കൂട്ടി തിയേറ്ററിലേക്ക് കേറി. എന്നിട്ട് രണ്ട് സ്റ്റീല്‍ കസേരകള്‍ ഞങ്ങള്‍ക്കിരുന്ന് കാണാനായി ഏറ്റവും പിറകിലിട്ടു തന്നു.
ഇതൊക്കെ എന്റെ ജീവിതത്തില്‍ എപ്പോഴും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. ഇനിയും ഇതുപോലെ സന്തോഷം നല്‍കുന്നതും എഴുതിയാല്‍ തീരാത്തതുമായ ഒട്ടേറെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് എന്റെ ജീവിതം.

Comments