
ഇനി ശരീരത്തിന്റെ വിയർപ്പും പാസ്വേഡ് ആകാം. സ്മാര്‍ട്ട്ഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ ശരീരത്തിന്റെ വിയര്‍പ്പ് പാസ്വേഡ് ആക്കാവുന്ന വിദ്യ വികസിപ്പിച്ചതായി ശാസ്ത്രജ്ഞര്‍.
യു.എസിലെ അല്‍ബാനി സര്‍വകലാശാല ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നിൽ. ഒരോരുത്തരുടെയും വിയര്‍പ്പ് വ്യതിരിക്തങ്ങളായ അമിനോ ആസിഡ് പ്രൊഫൈലുകള്‍ സൃഷ്ടിക്കുന്നതായാണ് അവരുടെ കണ്ടെത്തല്‍. ഇൗ പ്രൊഫൈലുകള്‍ ഡിജിറ്റലൈസ് ചെയ്ത് ഉപകരണങ്ങളില്‍ സൂക്ഷിക്കാനാവും. അതുവഴി ഫോണ്‍ തുറക്കാനും അടക്കാനും സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. വിരലടയാളം സെന്‍സര്‍ ചെയ്യാന്‍ കഴിവുള്ള ഫോണുകളുണ്ട്. ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്ക് തങ്ങള്‍ കണ്ടുപിടിച്ച സാങ്കേതികവിദ്യ സഹായകമാവുമെന്നാണ് ഗവേഷകർ പറയുന്നത്.






