
കഴിഞ്ഞ മാസമാണ് പുതിയ എസ്-ക്രോസ് മാരുതി സുസുക്കി ഇന്ത്യയില്‍ അവതരിപ്പിച്ചത്. മുന്‍മോഡലില്‍ നിന്ന് അഴിച്ചുപണിത് രൂപപ്പെടുത്തിയെടുത്ത സ്പോര്‍ട്ടി ഡിസൈനാണ് എസ്-ക്രോസിന്റെ പ്രത്യേകത. വെറും ഒന്നരമാസം പിന്നിടുമ്ബോഴെക്കും എസ്-ക്രോസ് ബുക്കിങ് 11000 യൂണിറ്റ് പിന്നിട്ടെന്ന് കമ്പനി അറിയിച്ചു. സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ നാല് വകഭേദങ്ങളില്‍ ലഭ്യമാകുന്ന 2017 എസ്-ക്രോസിന് 8.49 ലക്ഷം രൂപ മുതല്‍ 11.29 ലക്ഷം വരെയാണ് എക്സ്ഷോറൂം വില.
സുസുക്കി നിരയിലെ സിയാസ്, എര്‍ട്ടിഗ മോഡലുകള്‍ക്ക് സമാനമായി SHVS (സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ സുസുക്കി) എന്‍ജിനും എസ്-ക്രോസിനെ വേറിട്ട് നിര്‍ത്തി. 4000 ആര്.പി.എമ്മില്‍ 89 ബി.എച്ച്.പി കരുത്തും 1750 ആര്.പി.എമ്മില്‍ 200 എന്‍.എം ടോര്‍ക്കുമേകുന്ന 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകിയിരുന്നത്. മള്‍ട്ടി ഫങ്ഷണല്‍ സ്റ്റിയറിങ്ങ് വീല്‍, ക്രൂയിസ് കണ്ട്രോള്, പര്‍ക്കിങ് ക്യാമറ, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ബ്രേക്ക് എന്‍ര്‍ജി റീജനറേഷന്‍, ടോര്‍ക്ക് അസിസ്റ്റ്, ഗിയര്ഫിഷ്റ്റ് ഇന്‍ഡികേറ്റര്‍, സ്റ്റാര്‍ട്ട്-സ്റ്റോപ്പ് എന്നിവ ഒരുക്കിയിട്ടുണ്ട്. സുരക്ഷ നല്കാന് ഡ്യുവല്‍ എയര്‍ബാഗ്, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റവും കമ്പനി ഉള്‍പ്പെടുത്തിയിരുന്നു.






