
റായി ലക്ഷ്മിയുടെ ആദ്യ ഹിന്ദി ചിത്രമാണ് ജൂലി 2. അതീവ ഗ്ലാമറസായ ജൂലിയിലെ ലക്ഷ്മി റായിയുടെ ചിത്രങ്ങളും, ഗ്ലാമര്‍ രംഗങ്ങള്‍ നിറഞ്ഞ ചിത്രത്തിന്റെ ട്രെയിലറും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. എന്നാല്‍ ആ രംഗങ്ങളിലുളള അഭിനയം എളുപ്പമായിരുന്നില്ലെന്ന് താരം തുറന്നു പറയുന്നു.
ആലോചിക്കാവുന്നതിനപ്പുറത്തുള്ള ഒരു രംഗം ജൂലി 2 വില്‍ അഭിനയിക്കേണ്ടി വന്നു.എന്റെ കഥാപാത്രത്തിന്, ഒട്ടും താല്പര്യമില്ലാത്ത, അംഗീകരിക്കാനാവാത്ത വ്യക്തിയുടെ കൂടെ നിര്‍ബന്ധപൂര്‍വം കിടക്ക പങ്കിടേണ്ട രംഗമായിരുന്നു അതെന്ന് റായ് പറയുന്നു. ആ രംഗവും, അത് ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്നതായിരുന്നുവെന്നും അതിന്നും ആലോചിക്കുമ്പോള്‍ അറപ്പുളവാക്കുന്നുവെന്നും താരം തുറന്നടിച്ചു.
ദീപക് ശിവ്ദാസനിയാണ് ത്രില്ലര്‍ ചിത്രമായ ജൂലി സംവിധാനം ചെയ്തിരിക്കുന്നത്. 2004 ല്‍ പുറത്തിറങ്ങിയ ജൂലിയുടെ രണ്ടാം ഭാഗമാണിത്. രവി കിഷന്, ആദിത്യ ശ്രീവാസ്തവ, രതി അഗ്നിഹോത്രി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജൂലി 2 നവംബര്‍ 24 ന് തിയറ്ററുകളിലെത്തും.






