ട്രാഫിക് നിയമം ലംഘിച്ചാല്‍ ഇനി ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് നല്കി പിഴ അടയ്ക്കാം. നിയമം ലംഘനം നടത്തിയാല്‍ പണം കൈയില്‍ ഇല്ലാത്തതിന്റെ പേരില്‍ ഇനി ലംഘകര്‍ക്കും ബുദ്ധിമുട്ടെണ്ടന്ന് ചുരുക്കം. കര്‍ണാടകയാണ് ട്രാഫിക് നിയമലംഘകര്‍ക്ക് പിഴ അടയ്ക്കാന്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് സൗകര്യം ഒരുക്കാനായി തയാറെടുക്കുന്നത്.
ബാംഗളൂര്‍ ഒഴികെ കര്‍ണാടകയിലെ എല്ലാം ട്രാഫിക് പോലീസ് സ്റ്റേഷനുകളിലും ഇനി ഇ-ചലാന്‍ വഴി പിഴ അടയ്ക്കാനാണ് സൗകര്യമൊരുക്കുന്നത്. പിഡിഎ സംവിധാനത്തിലൂടെ പിഴ അടയ്ക്കാനുള്ള സൗകര്യമാണ് കര്‍ണാടകയില്‍ ഒരുങ്ങുന്നത്. ബംഗളുരുവില്‍ നേരത്തെ തന്നെ പിഴ അടയ്ക്കാന്‍ ഡെബിറ്റ്/ക്രെഡിറ്റ് സൗകര്യമാണ് പ്രയോജനപ്പെടുത്തുന്നത്. ട്രാഫിക് നിയലംഘനത്തിന് പിടി വീണാല്‍ ചില്ലറ ഇല്ലാത്തതിന്റെ പേരിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഇത് ഒരു പരിധി വരെ സഹായകമാണ്. ഇതേ സൗകര്യമാണ് കര്‍ണാടകയില്‍ മുഴുവനായി ഇനി നടപ്പിലാക്കാന്‍ പോകുന്നത്. നേരിട്ടുള്ള പണമിടപാടില്ലാതെ ഡിജിറ്റലാക്കുകയാണ് ലക്ഷ്യം. ഈ പദ്ധതിയിലൂടെ ഇടപാടുകള്‍ എളുപ്പത്തിലാക്കാനും മാത്രമല്ല അഴിമതി പൂര്‍ണമായി തുടച്ചു നീക്കാനും സാധ്യമാകുമെന്ന് റോഡ് സുരക്ഷ-ഗതാഗത കമ്മിഷണര്‍ ഡി രൂപ പറയുന്നു.

Comments