
കിടപ്പു മുറിയില്‍ കണ്ണാടി വെക്കരുതെന്നാണ് വാസ്തു ശാസ്ത്രം. ഇനി അഥവാ കണ്ണാടി ഉണ്ടെങ്കില്‍ തന്നെ അതില്‍ കിടക്ക കാണരുത്. കാരണം, കണ്ണാടിയില്‍ കിടക്ക കണ്ടാല്‍ ദാമ്പത്യ കലഹം പതിവാകുമെന്നും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നുമാണ് വാസ്തുശാസ്ത്രം പറയുന്നത്.
കിടപ്പു മുറിയിലെ ബെഡ്ഷീറ്റിന്റെയും തലയിണ കവറിന്റെയും നിറത്തിലുണ്ട് കാര്യം. കറുത്ത നിറത്തിലുള്ള ബെഡീഷീപ്പും തലയിണ കവറും പൊതുവെ ഭംഗിയായി തോന്നുമെങ്കിലും ഇത് ദാമ്പത്യ ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ കിടക്കവിരി, പുതപ്പ്, ജനല്‍ കര്ട്ടന്, തലയിണ കവര്‍ എന്നിവ കറുപ്പ് നിറത്തിലുള്ളതാണെങ്കില്‍ ഇന്നു തന്നെ മാറ്റിക്കൊള്ളൂ..
ഓടാത്ത ക്ലോക്കും വീട്ടിലെ സമ്പത്തും വീട്ടുകാരുടെ സന്തോഷവും തമ്മില്‍ ഏറെ ബന്ധമുണ്ട്. അതുകൊണ്ടു തന്നെ കേടായ ക്ലോക്ക് ഉടന്‍ തന്നെ അഴിച്ചു മാറ്റുകയോ ബാറ്ററി മാറ്റിയെടുക്കുകാേയ ചെയ്യുക. അല്ലെങ്കില്‍ നിങ്ങളുടെ ഊര്‍ജ്ജവും സമ്പത്തും നഷ്ടമാകും.
ഫര്‍ണിച്ചറുകള്‍ വീടിന്റെ അനിവാര്യ ഘടകമാണ്. എന്നാല്‍, കൂര്‍ത്ത വശങ്ങളുള്ള ഫര്‍ണിച്ചറുകള്‍ ഒഴിവാക്കിയില്ലെങ്കില്‍ ഇവ നല്ല ഊര്‍ജ്ജത്തെ ഇല്ലാതാക്കുമെന്നും നല്ല ഊര്‍ജ്ജം വഴിമാറി പോകുമെന്നുമാണ് വാസ്തു ശാസ്ത്രം.






