
സിനിമാ നിര്‍മ്മാതാവ് അശോക് കുമാറിന്റെ ആത്മഹത്യയാണ് തമിഴ് സിനിമാ ലോകത്തെ ഇപ്പോള്‍ ഉലച്ചിരിക്കുന്നത്. പലിശയ്ക്ക് പണം കൊടുക്കുന്ന അന്‍പു ചെഴിയാന് എന്ന വലിയ പണമിടപാടുകാരന് സംഭവത്തില്‍ പിടിയിലാകുകയും ചെയ്തു. അശോക് കുമാറിന്റെ ആത്മഹത്യ കുറിപ്പില്‍ ചെഴിയാനെക്കുറിച്ചുള്ള വിവരങ്ങളുണ്ടായിരുന്നു. എന്നാലിപ്പോള്‍ അന്‍പു ചെഴിയാനെച്ചൊല്ലി തമിഴ് സിനിമ രണ്ടു തട്ടിലായിരിക്കുകയാണ്. ഇയാള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന വാദങ്ങള്‍ക്കിടെ ചില താരങ്ങള്‍ ചെഴിയാനെ ശക്തമായി പിന്തുണയ്ക്കുന്ന നിലപാടാണ് സ്വകരിച്ചിരിക്കുന്നത്.
തെന്നിന്ത്യന്‍ താരങ്ങളായ ഷംന കാസിമും ദേവയാനിയും തമ്മിലാണ് ഇപ്പോള്‍ അന്‍പുചെഴിയാനെ ചൊല്ലി തര്‍ക്കത്തിലായിരിക്കുന്നത്.
'അദ്ദേഹം ഈ ലോകം വിട്ടു പോയി. നമുക്കിനി ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ..ആ തന്തയില്ലാത്തവന് പരമാവധി ശിക്ഷ വാങ്ങികൊടുക്കുക. അതിനായി നമുക്ക് കൈകള്‍ കോര്‍ക്കാം' ഷംന ട്വിറ്ററില്‍ കുറിച്ചു.
തെന്നിന്ത്യന്‍ താരങ്ങളായ ഷംന കാസിമും ദേവയാനിയും തമ്മിലാണ് ഇപ്പോള്‍ അന്‍പുചെഴിയാനെ ചൊല്ലി തര്‍ക്കത്തിലായിരിക്കുന്നത്.
'അദ്ദേഹം ഈ ലോകം വിട്ടു പോയി. നമുക്കിനി ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ..ആ തന്തയില്ലാത്തവന് പരമാവധി ശിക്ഷ വാങ്ങികൊടുക്കുക. അതിനായി നമുക്ക് കൈകള്‍ കോര്‍ക്കാം' ഷംന ട്വിറ്ററില്‍ കുറിച്ചു.
അതേസമയം താന്‍ അറിയുന്ന അന്‍പുചെഴിയാന്‍ കലര്‍പ്പില്ലാത്ത വ്യക്തിയായിരുന്നുവെന്നാണ് ദേവയാനിയും ഭര്‍ത്താവ് രാജകുമാറും പറയുന്നത്. ദേവയാനി നായികയായ കാതലന്‍പുടന്‍ എന്ന സിനിമയ്ക്കായി അന്‍പുചെഴിയാന്റെ കൈയില്‍ നിന്നും രാജകുമാരന് പണം പലിശയ്ക്കെടുത്തിരുന്നു.
'അന്‍പുചെഴിയാന്‍ വളരെ മാന്യനാണ് . ഒട്ടും കലര്‍പ്പില്ലാത്തവന്‍. ഞാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും പണം പലിശയ്ക്കെടുത്തിരുന്നു. എന്റെ ചിത്രം പുറത്തിറങ്ങിയശേഷം അത് കൃത്യമായി മടക്കി കൊടുക്കുകയും ചെയ്തു. എന്റെ വ്യക്തിപരമായ അനുഭവം വച്ച് എനിക്കദ്ദേഹം യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാക്കിയിട്ടില്ല. അദ്ദേഹം മുത്താണ്. സംവിധായകന് വിക്രമനുമായാണ് ഇദ്ദേഹത്തെ താരതമ്യം ചെയ്യാന്‍ സാധിക്കുക. കാരണം ഇവര്‍ ഇരുവരും ദയാലുക്കളും മഹദ് വ്യക്തിത്വങ്ങളുമാണ്' എന്നാണ് ദേവയാനിയും ഭര്‍ത്താവും പറയുന്നത്.
നടനും, പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ സെക്രട്ടറിയുമായ വിശാലാണ് ആത്മഹത്യയില്‍ ചെഴിയാന്റെ പങ്ക് സൂചിപ്പിച്ച് ആദ്യം മുന്നോട്ട് വന്നത്. പിന്നാലെ ആത്മഹത്യ കുറിപ്പിലെ സൂചനകള്‍ പ്രകാരം അന്‍പു ചെഴിയാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.







Comments