
പിന്നില്‍ ഒരു നീലച്ചിത്ര പിന്നാമ്പുറം ഉള്ളതിനാലാണോ എന്നറിയില്ല, ഹോളിവുഡിലെ ഏറ്റവും ഹോട്ടായ ദമ്പതികള്‍ ആരാണെന്ന് ചോദിച്ചാല്‍ കണ്ണുമടച്ച് ഉത്തരം പറയാം സണ്ണിലിയോണ്‍-ദാനിയേല്‍ വെബ്ബര്‍. ബോളിവുഡിലെ ആഡംബരമായി കഴിഞ്ഞിരുന്ന പല ദമ്പതികളും പെട്ടെന്ന് തന്നെ വേര്പിരിയപ്പെട്ടപ്പോള് ആറു വര്‍ഷമായി ഇവരുടെ ദാമ്പത്യം ഒരു പ്രശ്നവുമില്ലാതെ മുമ്പോട്ട് പോകുകയാണ്. അതേസമയം ഇരുവരുടെയും പ്രണയം ബോളിവുഡ് സിനിമകളെ വെല്ലും.
വളരെ ദുഷ്ക്കരമായ സമയത്ത് പോലും തന്റെ ജീവിതത്തിന്റെ ഒരു പ്രധാനഭാഗമാണ് ദാനിയേല്‍ വെബ്ബറെന്ന് സണ്ണിലിയോണ്‍ പറയുന്നു. സണ്ണിയ്ക്ക് ഇഷ്ടപ്പെടാന്‍ ഒട്ടേറെ സമയം വേണ്ടി വന്നെങ്കിലും വെബ്ബറിന് ആദ്യ കാഴ്ചയില്‍ തന്നെ സണ്ണിയോട് പ്രണയം ഉദിച്ചിരുന്നു. ഇഷ്ടമില്ലാത്തതിനാല്‍ താരവുമായി ഒരു ഡേറ്റ് ഒപ്പിക്കാന്‍ വെബ്ബറിന് ഏറെ പണിപ്പെടേണ്ടി വന്നു. ഓരോ തവണ പറയുമ്പോഴെല്ലാം എന്തെങ്കിലും ഒഴിവ് കഴിവ് പറഞ്ഞ് താരം ഒഴിഞ്ഞുമാറിയിരുന്നു. എന്നിട്ടും ഒട്ടും മടിക്കാതെ പിന്നാലെ നടന്ന ദാനിയേലിന് ഒരിക്കല്‍ സണ്ണിക്ക് ഡേറ്റ് നല്‍കേണ്ടി വന്നു.
സ്ത്രീലമ്പടന്‍ എന്നായിരുന്നു വെബ്ബറിനെക്കുറിച്ച് സണ്ണിയുടെ കാഴ്ചപ്പാട്. അഭിമുഖത്തില്‍ തനിക്ക് ഒട്ടും ഇഷ്ടമല്ല എന്ന് ദാനിയേലിന്റെ മുഖത്ത് നോക്കി സണ്ണി പറയുകയും ചെയ്തു. ഒട്ടും ഇഷ്ടപ്പെടാത്തതിനാല്‍ ദാനിയേലിനെ എങ്ങിനെ ഒഴിവാക്കാം എന്നായി താരത്തിന്റെ ചിന്ത. അതിനായി ഏറെ ലേറ്റാകുക എന്ന അടവാണ് സണ്ണി പ്രയോഗിച്ചത്. എന്നാല്‍ ദാനിയേല്‍ അപ്പോഴും കാത്തിരിപ്പുണ്ടായിരുന്നു. ഏറെ വൈകി എത്തിയിട്ടും അനേകം തമാശകള്‍ കാത്തുവെച്ച് സണ്ണിയെ ദാനിയേല്‍ രസം പിടിപ്പിച്ചു. ദാനിയേലിന്റെ പെരുമാറ്റത്തില്‍ ആകൃഷ്ടയായി പോയ താരത്തിന് എന്തുദ്ദേശിച്ചാണോ വൈകിയതെങ്കില്‍ അത് മാറ്റി വെയ്ക്കേണ്ട അവസ്ഥയായി.
എന്നിട്ടും താരം ദാനിയേലിനെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും ദാനിയേല്‍ തന്റെ പ്രണയത്തെ വിടാന്‍ ഒരുക്കമായിരുന്നില്ല. അദ്ദേഹം സണ്ണിയുടെ പിന്നാലെ തന്നെ നടന്നു. ഡേറ്റിന്റെ അന്നു രാത്രിയില്‍ 24 റോസാപുഷ്പങ്ങളാണ് അദ്ദേഹം സണ്ണിയുടെ മുറിയിലേക്ക് അയച്ചുകൊടുത്തത്. അവരുടെ പ്രണയത്തിനായി ആറാഴ്ചയാണ് പിന്നാലെ നടക്കേണ്ടി വന്നതെന്നാണ് വെബ്ബര്‍ ഇരുവരുടെയും പ്രണയത്തെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞത്. നീലച്ചിത്ര രംഗത്ത് തിളങ്ങുന്ന താരമായി സണ്ണി ഉയര്‍ന്ന് നില്ക്കുന്ന കാലത്തായിരുന്നു ഇത്.
ഒരു പൊതുസുഹൃത്ത് വഴി വേഗാസില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായതെന്നും അതിന് മുമ്പ് ആറാഴ്ചയോളം ദാനിയേല്‍ തന്നെ പിന്തുടര്ന്നെന്നും പോകുന്നിടത്ത് എല്ലാം പൂക്കളും ചോക്ളേറ്റും അയച്ചു കൊടുക്കുക പതിവായിരുന്നെന്നും അത് ഏറെ പ്രിയങ്കരമായിരുന്നെന്നും സണ്ണി ഇവരുടെ പ്രണയത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. കുട്ടികളെപോലെ അന്തര്‍മുഖയും കുസൃതിയും ആയതിനാല്‍ സണ്ണിയെ വിശ്വസിപ്പിക്കുക ഏറെ ദുഷ്ക്കരമായിരുന്നു. അവളുടെ ചിരിയും പുഞ്ചിരിയും ഞാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. വെബ്ബര്‍ പറഞ്ഞു.
മൂന്ന് വര്‍ഷത്തോളം പ്രണയിച്ച ശേഷം 2011 ലാണ് ഇവര്‍ വിവാഹിതരായത്. അതിന് ശേഷം പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷം കഴിഞ്ഞ് ഇപ്പോള്‍ ഇരുവരും ബോളിവുഡിലെ ഏറ്റവും മികച്ച ദമ്പതിമാരില്‍ ഒന്നാണ്. ജീവിതത്തില്‍ തന്റെ വിജയത്തിന് ഇപ്പോള്‍ സണ്ണിലിയോണ്‍ എല്ലാ ക്രെഡിറ്റും നല്‍കുന്നത് ശക്തമായ പിന്തുണയുമായി നില്ക്കുന്ന വെബ്ബറിനാണ്.
അദ്ദേഹം മികച്ച പിന്തുണയും സംരക്ഷണയും നല്‍കുന്നതായി സണ്ണി പറയുന്നു. ഇന്ത്യന്‍ സമൂഹത്തില്‍ നീലച്ചിത്ര അഭിനയം അപമാനകരമായ ഒരു പ്രൊഫഷനാണ്. എന്നാല്‍ തങ്ങള്‍ ഇപ്പോഴും നല്ല പ്രണയത്തിലാണ്. ഒരിക്കല്‍ താന്‍ പോണ് താരമാണ് എന്നതോ ഭാര്യ പോണ് താരമാണ് എന്നത് അദ്ദേഹമോ ഒരിക്കലും ഒരു പ്രശ്നമാക്കുന്നില്ല. സ്വന്തമായി നിര്‍മ്മാണക്കമ്പനിയില്‍ തങ്ങള്‍ മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നു. സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായി എപ്പോഴും ഒരുമിച്ചിരിക്കുന്നെന്നും താരം പറയുന്നു.