
ലഖ്നൗ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കനത്ത വിജയം നേടിയ ബി.ജെ.പിയെ വെല്ലുവിളിച്ച് മായാവതി. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പു വിജയം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാട്ടിയതുമൂലമാണെന്ന് മായാവതി ആരോപിച്ചു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയതിനു പിന്നാലെയാണു വെല്ലുവിളിയുമായി മായാവതി രംഗത്തെത്തിയത്.
2019 ലെ ലോക്സഭാ തനരഞ്ഞെടുപ്പില് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കാതിരുന്നാല്‍ ബി.എസ്.പി ചരിത്രവിജയം നേടുമെന്ന് മായാവതി അവകാശപ്പെട്ടു. ഈ വര്‍ഷത്തിന്റെ ആരംഭം മുതല്‍ തന്നെ, ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതു മുതല്‍ തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശനവുമായി മായാവതി രംഗത്തുണ്ട്. വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയാണ് ബി.ജെ.പി തിരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നതെന്ന് മായാവതി ആരോപിച്ചു.






