
ഇത്തരം പാസ്വേഡുകള് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഇത്തരത്തിലുള്ള പാസ്വേഡുകളാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ അക്കൗണ്ടുകള്‍ സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ട്. ഓരോ പത്ത് മിനിറ്റിലും സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ കംമ്പ്യൂട്ടര്‍ ഏജന്‍സിയായ റെസ്പോണ്‍സ് ടീം ആണ് എളുപ്പത്തിലുള്ള പാസ്വേഡുകള് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പത്ത് മില്യന്‍ പാസ്വേഡുകള് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും അപകടകരാമായ 25 പാസ്വേഡുകളുടെ ലിസ്റ്റാണ് ടീം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഒട്ടും സുരക്ഷിതമല്ലെന്ന് ടീ പറയുന്ന പാസ്വേഡുകളാണ് ചുവടെ നല്‍കിയിരിക്കുന്നത്. 123456, 123456789, qwerty, 12345678, 111111, 987654321, qwertyyuiop, mynoob, 123321, 666666, 18atcskd2w, 1234567890, 1234567, password, 123123, 7777777, 1q2w3e4r, 654321, 555555, 3rjs1la7qe, google, 1q2w3e4r5t, 123qwe, zxcvbnm, 1q2w3e. ഇത്തരം പാസ്വേര്‍ഡുകള്‍ക്കു പകരം കൂടുതല്‍ സങ്കീര്‍ണ്ണമായ പാസ്വേര്ഡുകള് നല്‍കണമെന്ന മുന്നറിയിപ്പും സൈബര്‍ വിദഗ്ധര്‍ നല്‍കുന്നുണ്ട്.






