
റെഡി-ഗോയുടെ എഎംടി പതിപ്പുമായി ഡാറ്റ്സന്‍ ഇന്ത്യയിലേക്ക് എത്തുന്നു. 2018 ജനുവരി മാസം റെഡി-ഗോ എഎംടി പതിപ്പിനെ ഡാറ്റസന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. മാരുതി ആള്‍ട്ടോ K10 എഎംടി, റെനോ ക്വിഡ് എന്നിവരാണ് ഇന്ത്യയില്‍ ഡാറ്റ്സന്‍ റെഡി-ഗോ എഎംടിയുടെ പ്രധാന എതിരാളികള്‍.
റെനോ ക്വിഡിന് സമാനമായി 5 സ്പീഡ് എഎംടി ഗിയര്‍ബോക്സിനെയാകും റെഡി-ഗോയുടെ 1.0 ലിറ്റര്‍ പതിപ്പില്‍ ഡാറ്റ്സന്‍ നല്‍കുക. ഡാറ്റ്സന്‍ 2016 ല്‍ 800 സിസി എഞ്ചിന് ശേഷിയുള്ള റെഡി-ഗോ ഹാച്ച്ബാക്കുമായാണ് ഇന്ത്യയില്‍ കടന്നെത്തിയത്. പിന്നാലെ 2017 ല്‍ 1.0 ലിറ്റര്‍ പതിപ്പിനെയും റെഡി-ഗോയില്‍ ഡാറ്റ്സന്‍ നല്കി. എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക് ശ്രേണിയില്‍ മത്സരം കനത്ത സാഹചര്യത്തിലാണ് റെഡി-ഗോ എഎംടി പതിപ്പുമായുള്ള ഡാറ്റ്സന്റെ എത്തുന്നത്.
3.5 ലക്ഷം രൂപ മുതല്‍ 3.7 ലക്ഷം രൂപ വിലനിലവാരത്തിലാകും പുതിയ റെഡി-ഗോ എഎംടി പതിപ്പിനെ ഡാറ്റ്സന്‍ കാഴ്ചവെക്കുകയെന്നാണ് സൂചന. എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഓള്-ബ്ലാക് ക്യാബിന്, സ്പോര്‍ടി റെഡ് സീറ്റ് ആക്സന്റ്, സില്‍വല്‍ ഫിനിഷ് നേടിയ എസി വെന്റുകള്‍ എന്നിവയാണ് പുതിയ എഎംടി പതിപ്പിന്റെയും പ്രധാന വിശേഷങ്ങള്‍. നിലവില്‍ T(O), S വേരിയന്റുകളിലാണ് 1.0 ലിറ്റര്‍ റെഡി-ഗോ പതിപ്പിനെ ഡാറ്റ്സന്‍ അണിനിരത്തുന്നത്. 67 bhp കരുത്തും 91 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 999 സിസി iSAT എഞ്ചിനിലാണ് റെഡി-ഗോ 1.0 ലിറ്റര്‍ പതിപ്പ് ഒരുങ്ങുന്നത്. ടോപ് വേരിയന്റില്‍ ഓപ്ഷനലായാകും ഡ്രൈവര്‍ സൈഡ് എയര്‍ബാഗിനെ കമ്ബനി നല്‍കുക.






