
തിരുവനന്തപുരം : ഐഎഫ്എഫ്കെയുടെ സമാപന ചടങ്ങിലേയ്ക്ക് തന്നെ ഔദ്യോഗികമായി ക്ഷണിച്ചുവെന്നും എന്നാല്‍, മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട മറ്റൊരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ എത്താന്‍ കഴിയില്ലെന്നും ദേശീയ പുരസ്കാര നേതാവ് നടി സുരഭി ലക്ഷ്മി. കുറച്ച് ദിവസം മുന്‍പ് അറിയിച്ചിരുന്നുവെങ്കില്‍ താന്‍ നിശ്ചയമായും പങ്കെടുക്കുമായിരുന്നുവെന്നും സുരഭി പറഞ്ഞു.
അതേസമയം, സുരഭി പറയുന്നത് വാസ്തവ വിരുദ്ധങ്ങളായ കാര്യങ്ങളാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ പറഞ്ഞു. ചലച്ചിത്ര മേളയുടെ സമാപനത്തിന് ആരെയും ഔദ്യോഗികമായി ക്ഷണിക്കാറില്ലെന്നും എല്ലാവരും പങ്കെടുക്കാറാണ് പതിവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
ചലച്ചിത്ര മേളയിലേയ്ക്ക് ദേശീയ അവാര്‍ഡ് ജേതാവായ സുരഭിയെ ക്ഷണിച്ചില്ലെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തന്നെ ക്ഷണിച്ചില്ലെന്ന് സുരഭിയും പരിഭം അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കമലിന്റെ പ്രതികരണം.






