
ഇന്ത്യയില്‍ ആഭ്യന്തര യാത്രാ വാഹന വില്‍പ്പനയില്‍ വന്‍ വര്‍ധനവ്. 2017 നവംബറില്‍ 2,75,417 യൂണിറ്റുകളാണ് വിറ്റഴിച്ചത്. എന്നാല്‍, 2,40,983 യൂണിറ്റുകളായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വില്‍പ്പന നടത്തിയത്. കഴിഞ്ഞ നവംബറില്‍ 1,81,395 കാറുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (സിയാം) ആണ് കണക്കുകള്‍ പുറത്തുവിട്ടത്.
2016 നവംബറിലെ 1,73,607 യൂണിറ്റുകളുമായി താരതമ്യം ചെയ്താല്‍ 4.49 ശതമാനമാണ് വര്‍ധന. ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയും വര്‍ധിച്ചിട്ടുണ്ട്. 23.49 ശതമാനമാണ് വര്‍ധന. 12,43,246 യൂണിറ്റുകളില്‍നിന്ന് 15,35,277 യൂണിറ്റുകളായാണ് വില്‍പ്പന ഉയര്‍ന്നത്. ഇതില്‍ 9,59,122 യൂണിറ്റുകളും മോട്ടോര്‍ സൈക്കിളുകളാണ്. ഇതിന്റെ വില്‍പ്പന 23.25 ശതമാനമാണ് ഉയര്‍ന്നത്. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ 50.43 ശതമാനമാണ് വര്‍ധന. 68,846 വാഹനങ്ങളാണ് നവംബറില്‍ വിറ്റഴിച്ചത്.






