
ഹൗറ : മുത്തലാഖിനെതിരെ നിരന്തരമായി പോരാട്ടം നടത്തിയ ഇസ്രത് ജഹാന് ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പിയുടെ ഹൗറ യൂണിറ്റില്‍ ഇസ്രത് ചേര്‍ന്നതായാണ് ഇതുസംബന്ധിച്ച് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വെസ്റ്റ് ബംഗാള്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി സായന്തന്‍ ബസുവാണ് ഇസ്രത് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
മുത്തലാഖിനെതിരെ കോടതിയെ സമിപിച്ച അഞ്ചുപേരില്‍ ഒരാളാണ് ഇസ്രത് ജഹാന്. പാര്‍ട്ടിയിലേയ്ക്കുള്ള ക്ഷണം ഇസ്രത് സ്വീകരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ബംഗാളിലെ ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ജഹാന് പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2014 ലാണ് ഇസ്രതിനെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് ഫോണിലൂടെ മൊഴി ചൊല്ലിയത്. എന്നാല്‍, വിവാഹമോചനം സതാന്‍ അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ജഹാന് നിയമപോരാട്ടത്തിന് ഒരുങ്ങുകയായിരുന്നു.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്ലീം വനതാ വിവാഹാവകാശ ബില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ലോകസഭ പാസ്സാക്കിയത്. ഓഗസ്റ്റ് 22 നാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഒറ്റടയിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നമുത്തലാഖ് റാദ്ദാക്കിയത്. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ മോചനം നേടുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷയ്ക്ക് ശുപാര്‍ശ ചെയ്യുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് കേന്ദ്രം ഇപ്പോള്‍.






