
തമിഴ് താരം ജയ്ക്കെതിരെ പരാതിയുമായി പുതുചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ രംഗത്ത്. ഏറ്റവും പുതിയ ചിത്രമായ ബലൂണ്‍ സിനിമയുടെ നിര്‍മ്മാതാക്കളായ നന്ദകുമാര്‍, അരുണ്‍ ബാലാജി എന്നിവരാണ് പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന് പരാതിയുമായി രംഗത്ത്.
പലപ്പോഴും താരം വൈകിയാണ് ലൊക്കേഷനില്‍ എത്തിയിരുന്നതെന്നും അതിനാല്‍ മാത്രമാണ് ചിത്രം ഇറങ്ങാന്‍ വൈകിയത്. ഇതുകാരണം തങ്ങള്‍ക്ക് ഒന്നരക്കോടിയുടെ നഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു. ഈ നഷ്ടം നികത്തണമെന്നും അതുവരെ മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാനോ പ്രോജക്ടുകള്‍ ഏറ്റെടുക്കാനോ ജയ്യെ അനുവദിക്കരുതെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടു.
സനീഷ് ശ്രീധരന് ഒരുക്കിയ ചിത്രത്തില്‍ അഞ്ജലിയാണ് നായികയായെത്തുന്നത്. ജനനി അയ്യരും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.






