
ക്വിഡിന് പുതുവത്സര പതിപ്പുമായി ഫ്രഞ്ച് നിര്‍മ്മാതാക്കള്‍. 2.66 ലക്ഷം രൂപ പ്രാരംഭവിലയിലാണ് പുത്തന്‍ ക്വിഡ് എത്തിയിരിക്കുന്നത്. റെനോ ക്വിഡ് ലിവ് ഫോര്‍ മോര് റീലോഡഡ് 2018 എഡിഷന് എന്നാണ് ഇത് അറിയപ്പെടുന്നത്. 2.66 ലക്ഷം രൂപയ്ക്ക് റീലോഡഡ് 2018 എഡിഷന് മോഡല്‍ ക്വിഡിന്റെ 0.8 ലിറ്റര്‍ പതിപ്പാണ് ലഭ്യമാവുക. ക്വിഡ് 1.0 ലിറ്റര്‍ പതിപ്പിന്റെ എക്സ്ഷോറൂം വില 3.87 ലക്ഷം രൂപയാണ്.
'ലിവ് ഫോര്‍ മോര്' ലോഗോയും പുതിയ ക്വിഡിന്റെ ഡോറുകളില്‍ റെനോ പതിപ്പിച്ചിട്ടുണ്ട്. ഫിയറി റെഡ്, ഐസ് കൂള്‍ വൈറ്റ്, മൂണ്‍ലൈറ്റ് സില്‍വര്‍, ഔട്ട്ബാക്ക് ബ്രോണ്‍സ്, പ്ലാനറ്റ് ഗ്രെയ് നിറഭേദങ്ങളിലാണ് പുതിയ ക്വിഡിന്റെ വരവ്. പുതിയ ക്വിഡിന്റെ എഞ്ചിന് മുഖത്ത് കാര്യമായ മാറ്റങ്ങളില്ല. ക്വിഡ് ലിവ് ഫോര്‍ മോര് റീലോഡഡ് എഡിഷനില്‍ 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുകളാണ് ഒരുങ്ങുന്നത്. 53 bhp കരുത്തും 72 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 799 സിസി എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് റെനോ നല്‍കുന്നത്.
മാത്രമല്ല, കരുത്താര്‍ന്ന 999 സിസി എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ലഭ്യമാണ്. 67 bhp കരുത്തും 91 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് പുതിയ ക്വിഡിലെ 999 സിസി എഞ്ചിന്. രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകള്‍ മുഖേന പുതിയ ക്വിഡിന് മേലുള്ള ബുക്കിംഗ് റെനോ ആരംഭിച്ചു കഴിഞ്ഞു.






