
ഴിക്കോട്: എ.കെ.ജിയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ വി.ടി ബല്‍റാം എം.എല്‍.എയെ പിന്തുണച്ച് പോസ്റ്റിട്ട സാമുഹിക പ്രവര്ത്തകന് സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു. സി.പി.എമ്മുകാര്‍ക്ക് ആരെക്കുറിച്ചും എന്തും പറയാം. എന്ന കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സഹികെട്ടാണ് ബല്‍റാം പരാമര്‍ശം നടത്തിയതെന്ന് അദ്ദേഹം ഇന്നലെ തന്റെ ഫേസ്ബുക്ക് പേജില്‍ പറഞ്ഞിരുന്നു. ഈ കുറിച്ച് ചര്‍ച്ചയായതിനു പിന്നാലെ ഇന്ന് ഉച്ചയോടെയാണ് ഫേസ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷമായത്.
ഫേസ്ബുക്ക് പേജ് ലഭ്യമാകാതെ വന്നതോടെ ഫേസ്ബുക്ക് അധികൃതരുമായി ബന്ധപ്പെട്ടിരുന്നുവെന്നും ജനുവരി 14 വരെ അക്കൗണ്ട് ലഭ്യമാകില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.
സഖാക്കളുടെ ഒളിവ് ജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ല. ഉമ്മന്‍ ചാണ്ടി മുതല്‍ ഗാന്ധി വരെയുള്ളകുറിച്ച് എന്ത് പുലയാട്ടും പറയാം, ഏത് ലൈംഗികാപവാദവും പ്രചരിപ്പിക്കാം. തിരിച്ച് കമാന്നൊരക്ഷരം മിണ്ടിപ്പോകരുത്. ഇത് സംസ്കാരിക രംഗത്തെ കണ്ണൂര്‍ രാഷ്ട്രീയം. കൈ പിടിച്ച് കുലുക്കുമ്പോഴും നോട്ടം കുതികാലില്‍. ആത്മാനിമാനമുള്ള ഏത് കോണ്‍ഗ്രസുകാരനെയും പോലെ സഹികെട്ടാവണം വി.ടി ബല്‍റാം എ.കെ.ജിയെ കുറിച്ച് പരാമര്‍ശിച്ചു പോയത്. വേണ്ടത്ര ആലോചിക്കാതെ, സോഷ്യല്‍ മീഡിയക്കു സഹജമാംവിധം ധുതിപിടിച്ച്, ഉത്തരവദിത്തമില്ലാതെ നടത്തിയ ആ പ്രതികരണമാണ് വിവാദമായത്. പ്രണയത്തിലേയോ വിവാഹത്തിലെയോ പ്രായവ്യത്യാസം ബാല ലൈംഗിക പീഡനമൊന്നുമല്ലെന്നും സിവിക് ചന്ദ്രന് തന്റെ ഫേസബുക്ക് പേജില്‍ വ്യക്തമാക്കിയിരുന്നു.






