
പുതിയ നിറങ്ങളില്‍ ബജാജ് ഡോമിനാറുര് ഇന്ത്യയില്‍. പുതിയ 2018 ഡോമിനാര്‍ 400 സ്പോര്‍ട്സ് ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. കന്യോണ് റെഡ്, ഗ്ലശീയര് ബ്ലൂ, റോക്ക് മാറ്റെ ബ്ലാക്ക് എന്നി മൂന്ന് പുത്തന്‍ നിറഭേദങ്ങളാണ് 2018 ഡോമിനാര്‍ 400 എത്തുന്നത്.
പുതിയ ഡോമിനാര്‍ പതിപ്പിന്റെ വിലയില്‍ കാര്യമായ മാറ്റങ്ങളില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം. എബിഎസ് ഇല്ലാത്ത ഡോമിനാര്‍ 400 ന്റെ വരവ് 1.42 ലക്ഷം രൂപ എക്സ്ഷോറൂം പ്രൈസ്ടാഗിലാണ്. അതേസമയം 1.56 ലക്ഷം രൂപയാണ് എബിഎസോട് കൂടിയ ഡോമിനാര്‍ 400 ന്റെ ഡല്‍ഹി എക്സ്ഷോറൂം വില. പുതുതായി ഒരുങ്ങിയിരിക്കുന്ന ഗോള്‍ഡന്‍ അലോയ് വീലുകള്‍ സ്പോര്‍ട്സ് ക്രൂയിസറിന്റെ പ്രീമിയം പരിവേഷത്തിന് കരുത്ത് പകരുന്നുണ്ട്.
കെടിഎമ്മില്‍ നിന്നുള്ള 373.3 സിസി സിംഗിള്‍-സിലിണ്ടര്‍, ഫ്യൂവല്‍ ഇഞ്ചക്ടഡ്, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനിലാണ് 2018 ബാജാജ് ഡോമിനാര്‍ 400 എത്തുന്നത്. 34.5 bhp കരുത്തും 35 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്. കൂടാതെ, സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും ബജാജ് ഡോമിനാര്‍ 400 നുണ്ട്. എല്‍ഇഡി ലൈറ്റുകളോടുള്ള ആകര്‍ഷകമായ ഹെഡ്ലാമ്പ്, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സെക്കന്‍ഡറി ഫ്യൂവല്‍ ടാങ്ക് ഡിസ്പ്ല, എല്‍ഇഡി ടെയില്‍ ലൈറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് 2018 ബജാജ് ഡോമിനാര്‍ 400 ന്റെ പ്രീമിയം മുഖം. 13 ലിറ്ററാണ് ഡോമിനാര്‍ 400 ന്റെ ഇന്ധനശേഷി.






