എച്ച്ടിസി അതിന്റെ 'യു11' സ്മാര്‍ട്ഫോണിന്റെ പുതിയൊരു പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ ദിവസമാണ് ഡ്യുവല്‍ ക്യാമറയും ബെസല്‍ ലെസ് ഡിസ്പ്ലേയുമെല്ലാമുള്ള ഈ ഫോണിന്റെ ചിത്രങ്ങളും മറ്റ് വിവരങ്ങളും പുറത്തായത്.
U11 EYEs എന്ന എച്ച്ടിസിയുടെ പുതിയ സ്മാര്‍ട്ഫോണിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ ഇവ് ലീക്സ് എന്നറിയപ്പെടുന്ന ഇവാന് ബ്ലാസ് ആണ് ട്വിറ്റര്‍ വഴി പുറത്തുവിട്ടത്. 'ഹാര്‍മണി' എന്നാണ് ഈ ഫോണിന്റെ കോഡ് നെയിം എന്ന് ബ്ലാസ് പറഞ്ഞു. ജനുവരി 15ന് ഫോണ്‍ പുറത്തിറങ്ങുമെന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്.
U11 EYEs എച്ച്ടിസിയുടെ 'യൂ' സീരീസില്‍ പുറത്തിറങ്ങാനിരിക്കുന്ന പ്രധാനപ്പെട്ടൊരു മോഡലാണ്. യു11 പ്ലസിന്റെ രൂപകല്പനയ്ക്ക് സമാനമാണ് പുതിയ ഫോണ്‍. ആറ് ഇഞ്ച് 1080 x 2160 റസലൂഷനില്‍ ഫുള്‍എച്ച്ഡി+ സൂപ്പര്‍ എല്‍സിഡി ത്രിഡിസ്പ്ലേയാണ് യു 11 ഐസിനുള്ളതെന്ന് ബ്ലാസ് പറയുന്നു. റിയര്‍ ക്യാമറയ്ക്ക് താഴെയാണ് ഫിങ്കര്‍പ്രിന്റ് സ്കാനര്‍. റൗണ്ടഡ് കോര്‍ണറുകളാണ് ഡിസ്പ്ലേയ്ക്കുള്ളതെന്ന് ബ്ലാസ് പുറത്തുവിട്ട ചിത്രം വ്യക്തമാക്കുന്നു.
ചൈനയില്‍ 3,299 (32,499 രൂപ) യുവാന്‍ വിലയാണ് ഫോണിനുണ്ടാവുകയെന്നും ബ്ലാസ് സൂചിപ്പിക്കുന്നു.ആന്‍ഡ്രോയിഡ് ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ആന്‍ഡ്രോയിഡിന്റെ ഓറിയോ അപ്ഡേറ്റുമുണ്ടാവും. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 652 പ്രൊസസറും നാല് ജിബി റാം, 3930 mAh ബാറ്ററി, 64 ജിബി സ്റ്റോറേജ് , യുഎസ്ബി സി പോര്‍ട്ട് ചാര്‍ജിങ്, ഐപി 67 റേറ്റിങ് ഡസ്റ്റ്, വാട്ടര്‍ റെസിസ്റ്റന്‍സ് എന്നിവയും മറ്റ് സവിശേഷതകളാണെന്ന് ബ്ലാസ് പറയുന്നു.






