കൊച്ചി: നികുതി ലാഭിക്കുന്നതിന് വ്യാജ രേഖകള്‍ ഉപയോഗിച്ച് പോണ്ടിച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ നടി അമല പോളിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. കേസുമായി സഹകരിക്കണമെന്ന് അമലയോട് കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ അമല, കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് അമലയ്ക്ക് ജാമ്യം ലഭിച്ചത്.
വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് താന്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നാണ് അമല മൊഴി നല്‍കിയത്. 2013 മുതല്‍ സ്ഥിരമായി താമസിക്കുന്ന പുതുച്ചേരിയിലെ വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും നടി മൊഴി നല്കി.
അതേസമയം വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് അമല പോളിന്റെ മൊഴി കളവാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം. വാടക രസീത് കൃത്രിമമായി ചമച്ചതാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.






