മധ്യവയസിനു ശേഷം മനുഷ്യരെ അലട്ടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് മുട്ടുവേദന. പുരുഷന്മാരേക്കാള് സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. മുട്ടുവേദനയുടെ പ്രധാന കാരണം സന്ധിവാതമാണ്. സന്ധിവാതത്തിനെ വെയര്‍ ആന്‍ഡ് ടിയര്‍ ആര്‍ത്രൈറ്റിസ്, ജനറേറ്റീവ് ആര്‍ത്രൈറ്റിസ്, ഡിജനറേറ്റിവ് ജോയന്റ് ഡിസീസ് എന്നും വിളിക്കാറുണ്ട്.
65 വയസിനു മുകളിലുള്ളവരില്‍ 1/3 ല്‍ അധികം ആളുകളില്‍ സന്ധിവാതമുണ്ടാകാം. 50 വയസു കഴിയുമ്പോള്‍ സന്ധികളുടെ അസ്ഥികള്‍ക്കും തരുണാസ്ഥികള്‍ക്കും നട്ടെല്ലിലെ കശേരുക്കള്‍ക്കും തേയ്മാനം സംഭവിക്കാന്‍ തുടങ്ങുന്നു. അതിനു പുറമെ സന്ധികളിലെ കലകളിലും കോശങ്ങളിലും സ്നായുക്കളിലുമെല്ലാം ഉണ്ടാകുന്ന ക്ഷതങ്ങളും സന്ധിവാതത്തിനു കാരണമാവാം.
ആര്‍ത്തവവിരാമത്തിനു ശേഷം സ്ത്രീകള്‍ക്ക് സന്ധിവാതവും അസ്ഥി ക്ഷയവും ഉണ്ടാകാന്‍ സാധ്യത കൂടുന്നു. ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് കുറയുകയും അസ്ഥികള്‍ ദുര്‍ബലമാവുകയും ചെയ്യുന്നതാണ് ഇതിനു കാരണം.
ആര്‍ത്തവവിരാമശേഷം ഈസ്ട്രൊജന്‍ ഹോര്‍മോണിന്റെ ഉല്പാദവം നിലയ്ക്കുന്നതുകൊണ്ടാണ് സ്ത്രീകള്‍ക്ക് ശരീരത്തിലെ കാല്‍സ്യം കുറയുന്നത്.
1. 50 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്ക് സന്ധിവാതമുണ്ടാകുവാന് പുരുഷന്മാരേക്കാള് രണ്ടിരട്ടി സാധ്യത കൂടും.
2. വാര്‍ധക്യത്തിനു ശേഷം (40 വയസിനു മുകളില്‍) സന്ധിവാതത്തിനു സാധ്യത കൂടുന്നു.
3. പൊണ്ണത്തടിയുള്ളവര്‍
4. മുട്ടിനു തുടര്‍ച്ചയായി കൂടുതല്‍ സമ്മര്‍ദം നല്കുന്ന ജോലിയും അധ്വാനവും ചെയ്യുന്നവര്‍, സ്പോര്‍ട്സ് താരങ്ങള്‍
5. മുട്ടിന് നേരത്തെ ക്ഷതം പറ്റിയവര്‍
6. മുട്ടിന് മറ്റുരോഗങ്ങള്‍ (ഉദാഹരണമായി റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഗൗട്ട്) ഉള്ളവര്‍
7. മുട്ടിന് തകരാറു വന്നിട്ടുണ്ടെങ്കില്‍
8. കുടുംബത്തില്‍ ആര്‍ക്കെങ്കിലും സന്ധിവാതമുണ്ടെങ്കില് (ഉദാഹരണമായി അച്ഛനമ്മമാര്‍ക്ക്, സഹോദരിമാര്‍ക്ക്)
9. മുട്ടിന് അംഗവൈകല്യമുള്ളവര്‍
ഇടവിട്ടുള്ള ചെറിയ വേദന രോഗം കൂടുന്തോറും കടുത്ത വേദനയായി മാറുന്നു. നടക്കുമ്പോഴും ജോലി ചെയ്യുമ്പോഴും വേദന കൂടുകയും വിശ്രമിക്കുമ്പോള്‍ വേദന കുറയുകയും ചെയ്യും. മുട്ടുചിരട്ടയെ പൊതിഞ്ഞിരിക്കുന്ന തരുണാസ്ഥികള്‍ തേഞ്ഞു നശിച്ചു പോകുന്നതിനാല്‍ എല്ലുകള്‍ തമ്മില്‍ ഉരസുന്നതാണ് വേദനയ്ക്കു കാരണം.
കാല്‍മുട്ടിനു ചൂട്, നീര്‍വീക്കം എന്നിവ ഉണ്ടാകാം. മുട്ട് മടക്കുകയും നിവര്‍ത്തുകയും ചെയ്യുമ്പോള്‍ മുട്ടിനുള്ളില്‍ നിന്നും ശബ്ദം കേള്‍ക്കാം.
ക്രമേണ മുട്ടിന്റെ പ്രവര്‍ത്തനത്തെ സന്ധിവാതം ബാധിക്കുമ്പോള്‍ മുട്ട് മടക്കാനും നിവര്‍ത്താനും ബുദ്ധിമുട്ട് ഉണ്ടാവുകയും ചിലപ്പോള്‍ ചലന സ്വാതന്ത്ര്യം തന്നെ ഇല്ലാതാവുകയും ചെയ്യുന്നു.
മുട്ടില്‍ ഉണ്ടാകുന്ന നീര് കട്ടിയുള്ളതോ മുദൃവായതോ ആവാം. മുട്ടിനു മുകളിലെ മാംസപേശികള്‍ മെലിഞ്ഞു പോകുന്നു. രാവിലെ എഴുന്നേല്ക്കുമ്പോഴും അല്പനേരം വിശ്രമിച്ചശേഷം എഴുന്നേല്ക്കുമ്പോഴും മുട്ടിന് മുറുക്കം തോന്നാം. രാത്രിയില്‍ ഉറക്കം നഷ്ടപ്പെടുത്തുന്ന വേദന ഉണ്ടാകാം. തണുപ്പുകാലത്ത് വേദന കൂടുന്നു. പടികള്‍ കയറിയിറങ്ങാന്‍ വിഷമം, മുട്ടു കുത്തിയിരിക്കാന്‍ ബുദ്ധിമുട്ട്, ഇന്ത്യന്‍ രീതിയിലുള്ള കക്കൂസില്‍ ഇരിക്കാന്‍ ബുദ്ധിമുട്ട് എന്നിവയും കാണാം.
ഡോക്ടര്‍ പരിശോധിക്കുകയും വിവിധതരം പരിശോധനകള്‍ നടത്തുകയും ചെയ്തശേഷം ചികിത്സ നിര്‍ദേശിക്കുന്നു. പൊതുവേ താഴെപ്പറയുന്നവ ഒറ്റയ്ക്കോ ഒന്നിച്ചോ ചികിത്സയായി നല്കുന്നു.
1. വേദന കുറയ്ക്കാനുള്ള മരുന്നുകള്‍ നല്കുന്നു. സ്റ്റിറോയ്ഡ് ഇല്ലാത്ത തരം വേദനസംഹാരികളാണ് (നാസിഡ്) നല്‍കുന്നത്. ബ്രൂഫെന്‍, ആസ്പിരിന്‍ തുടങ്ങിയ മരുന്നുകള്‍ ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും വയറ്റില്‍ വ്രണമോ ദഹനപ്രശ്നങ്ങളോ ഉള്ളവരും ആസ്ത്മ രോഗികളും കഴിക്കാന്‍ പാടില്ല. അതിനുപകരം വേദനയ്ക്കുള്ള ക്രീമോ ഒയിന്റ്മെന്റോ മുട്ടിനു മുകളില്‍ പുരട്ടാം. ഇത് പുരട്ടി അമര്ത്തിത്തിരുമ്മേണ്ടതില്ല. ചര്‍മ്മത്തിലൂടെ മരുന്ന് ശരീരത്തിലേക്ക് വലിച്ചെടുക്കപ്പെടുന്നു. ചിലപ്പോള്‍ സ്റ്റിറോയ്ഡ് ഇന്‍ജക്ക്ഷന്‍ നല്‍കാറുണ്ട്. (മുട്ടിനു മുകളിലേക്ക്)
2. അള്‍ട്രാ സൗണ്ട് ചികിത്സയും പരിഹാരമാര്‍ഗമാണ്. അള്‍ട്രാസൗണ്ട് തരംഗങ്ങള്‍ അസ്ഥികളുടെയും മുറുക്കം കുറയ്ക്കുന്നു.
3. ചൂടുപിടിപ്പിക്കുന്നതും ഫലപ്രദമാണ്. ചൂടുവെള്ളത്തില്‍ തുണിമുക്കിവയ്ക്കുക, ഹോട്ട് പായ്ക്കുകള്‍, ഹോട്ട് വാട്ടര്‍ ബാഗ്, ഹീറ്റിംഗ് പാഡുകള്‍ എന്നിവയും ഉപയോഗിക്കാം. ഷോര്‍ട്ട് വേവ് ഡയതെര്മി എന്ന രീതി ഉപയോഗിച്ചും മുട്ടിന് ചൂടുനല്കുന്ന ചികിത്സയുണ്ട്. ചിലപ്പോള്‍ തണുത്തവെള്ളത്തില്‍ തുണിമുക്കി വയ്ക്കുകയോ ഐസ് കഷണങ്ങള്‍ തുണിലില് പൊതിഞ്ഞു വയ്ക്കുകയോ ചെയ്യുമ്പോള്‍ മുട്ടിന്റെ വേദന കുറയാറുണ്ട്. ഇവയൊന്നും ചര്‍മ്മത്തിനു മുകളില്‍ നേരിട്ടു വയ്ക്കാന്‍ പാടില്ല.
4. ശസ്ത്രക്രിയയിലൂടെയും പരിഹാരം കാണാനാവുന്നത്. മുട്ടിന്റെ തകരാറു ശരിയാക്കുന്ന ശസ്ത്രക്രിയയും മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടത്താറുണ്ട്. മുട്ടുമാറ്റിവച്ചശേഷം വേദനയില്ലാതെ പടികള്‍ കയറിയിറങ്ങാനും നടക്കാനും കഴിയും. - അമിത ഭാരം കുറയ്ക്കുക

ഇവര്‍ സൂക്ഷിക്കുക

ലക്ഷണങ്ങള്‍ അവഗണിക്കരുത്

ചികിത്സ എങ്ങനെ

വ്യായാമം ശീലമാക്കുക
ഡോക്ടറുടെ നിര്‍ദേശപ്രകാരം വ്യായാമം ചെയ്യാം. കൃത്യമായി വ്യായാമം ചെയ്താല്‍ നീര്‍വീക്കവും വേദനയും കുറയും. മുട്ടിനു ചുറ്റുമുള്ള മാംസപേശികള്‍ക്ക് ശക്തി കിട്ടും. ചലനം വീണ്ടെടുക്കാനും തുടര്‍ന്നുള്ള തേയ്മാനം തടയാനും വ്യായാമം സഹായകരമാണ്. പൊതുവേ രണ്ടുതരം വ്യായാമങ്ങളാണ് നിര്‍ദേശിക്കുന്നത്.
സ്ട്രെഗ്തെനിംഗ് എക്സര്‍സൈസും എയ്റോബിക് എക്സര്‍സൈസും. സന്ധികളെ നിയന്ത്രിക്കുന്ന മാംസപേശികള്‍ക്ക് ശക്തി നല്‍കാനുള്ള വ്യായാമങ്ങളാണ് സ്ട്രെഗ്തനിംഗ് എക്സര്‍സൈസ്. ഇത്തരം വ്യായാമങ്ങള്കൊണ്ട് വേദന കുറയുകയും നടക്കുമ്പോള്‍ പെട്ടെന്ന് കാല്‍മുട്ട് മടങ്ങി വീണുപോകാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു.
ഓട്ടം, ജോഗിംഗ്, സൈക്കളിംഗ്, വ്യായാമത്തിനുള്ള സൈക്കിള്‍ ഓടിക്കുക എന്നിവയെല്ലാം എയ്റോബിക് വ്യായാമങ്ങളില്പ്പെടുന്നു. അതിനു പുറമെ ജിനേഷ്യത്തില്‍ വച്ചു നടത്തുന്ന (ഭാരമെടുക്കുന്നവയും അല്ലൊതെയും) പലതരം വ്യായാമങ്ങളുമുണ്ട്. ഇത്തരം വ്യായാമങ്ങള്‍ പൊതുവേ ആരോഗ്യത്തിനു നല്ലതാണ്.
ശരീരഭാരം കുറയ്ക്കുക, സന്ധികളുടെ ചലനം എളുപ്പമാക്കുക, വേദന കുറയ്ക്കുക, ഹൃദയാരോഗ്യവും രക്തചംക്രമണവും മെച്ചപ്പെടുത്തുക എന്നിങ്ങനെ പല ഗുണങ്ങളും ഇത്തരം വ്യായാമം കൊണ്ട് ഉണ്ടാകുന്നു. അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്താനും ഒരു പരിധിവരെ സന്ധിവാതത്തിന് ആശ്വാസം നല്‍കാനും വ്യായാമം സഹായിക്കുന്നു.
നടത്തം, നീന്തല്‍, വെള്ളത്തിനുള്ളില്‍ ചെയ്യുന്ന വ്യായാമം ഇവയെല്ലാം നല്ലതാണ്.ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ വ്യായാമങ്ങള്‍ ചെയ്യാന്‍ തുടങ്ങുന്നതാണ് നല്ലത്. മുട്ടിന്റെ മാംസപേശികള്‍ അയച്ചു വിടാനുള്ള രീതി ഫിസിയോതെറാപ്പിസ്റ്റ് പറഞ്ഞു തരും.
പൊണ്ണത്തടി കുറയ്ക്കുക
അമിതഭാരമുണ്ടെങ്കില്‍ കാല്‍മുട്ടുകള്‍ക്ക് കൂടുതല്‍ സമ്മര്‍ദം നല്‍കുകയും തേയ്മാനമുണ്ടായി ക്രമേണ സന്ധിവാതമുണ്ടാവുകയും ചെയ്യുന്നു. തടി കുറയ്ക്കുകയാണെങ്കില്‍ മുട്ടുകള്‍ക്ക് തേയ്മാനം ഉണ്ടാകുന്നതു കുറയ്ക്കാനും മുട്ടുകളുടെ ചലനം എളുപ്പമാകാനും സഹായിക്കുന്നു. പൊണ്ണത്തടി വരാതെ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്.
ഭക്ഷണ ക്രമീകരണം
1. മധുരവും കൊഴുപ്പും കുറയ്ക്കുക.
2. ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കുക.
3. കാല്‍സ്യവും ഇരുമ്പുസത്തും അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുക. (ഇലക്കറികള്‍, മുട്ട, മീന്‍, പാല്, പാല് ഉല്‍പ്പന്നങ്ങള്‍)
4. ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കണം.
5. ഡോക്ടറുടെ നിര്‍ദേശപ്രകാരം കാല്‍സ്യവും വിറ്റാമിന്‍ ഡിയും അടങ്ങിയ ഗുളികകള്‍ കഴിക്കാം. ഇളവെയില് കൊള്ളുന്നതും നല്ലതാണ്. ശരീരത്തില്‍ വിറ്റമിന്‍ ഡി ഉണ്ടാക്കാന്‍ സൂര്യപ്രകാശം സഹായിക്കും.
വ്യായാമം അമിതമാകരുത്
വ്യായാമം കൂടുതലായാല്‍ വേദന കൂടും. കുറവായാല്‍ സന്ധികളുടെ മുറുക്കം കൂടുകയും ചെയ്യും. അതുകൊണ്ട് ഇടയ്ക്കിടെ അല്പം വ്യായാമം ചെയ്യുന്നതാണ് നല്ലത്. അമിതമായി വ്യായാമം ചെയ്യരുത്. നടത്തം, ഓട്ടം, സൈക്കിളിംഗ് എന്നിവ കൂടുതല്‍ ചെയ്യേണ്ടി വന്നാല്‍ മുട്ടിനു വിശ്രമം നല്‍കേണ്ടതാണ്.
കൃത്യമായി എല്ലാദിവസവും ലഘുവ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. ഡോക്ടര്‍ നിര്ദേശിച്ചത്രമാത്രം വ്യായാമം ചെയ്യുക. വേദനയുണ്ടെങ്കില്‍ വേദന കുറഞ്ഞശേഷം വ്യായാമം ചെയ്താല്‍ മതി.
പനിയുള്ളപ്പോള്‍ വ്യായാമം നിര്‍ത്തണം. നിലത്തു കിടന്നു വ്യായാമം ചെയ്യരുത്. ഭക്ഷണം കഴിഞ്ഞ ഉടനെയും വ്യായാമം ചെയ്യരുത്. ഹൃദ്രോഗം, അപസ്മാരം തുടങ്ങിയ രോഗങ്ങളുള്ളവര്‍ വ്യായാമത്തിനു മുമ്പ് ഡോക്ടറുടെ ഉപദേശം തേടുക.
ഇരിപ്പിലും നടപ്പിലും മാറ്റങ്ങള്‍ വരുത്തുക
1. മുട്ടിനു വേദനയുണ്ടെങ്കില്‍ അധികനേരം നില്‍ക്കരുത്. കൂടുതല്‍ നേരം നില്ക്കേണ്ടിവന്നാല് ഓരോ കാലിനും മാറിമാറി ബലം കൊടുത്തു നില്ക്കുക. ഒരു കാല് അല്പം ഉയര്‍ത്തി വച്ചു നില്ക്കുന്നതും നല്ലതാണ്.
2. നിലത്ത് ചമ്രം പടിഞ്ഞിരിക്കുന്നതും കുന്തിച്ചിരിക്കുന്നതും ഒഴിവാക്കണം.
3. കാല്‍മുട്ട് മടക്കികൊണ്ട് അധികനേരം ഇരിക്കരുത്.
4. പടികള്‍ കയറുമ്പോള്‍ താങ്ങിനായി കൈവരി പിടിച്ചുകൊണ്ട് കയറുക. ഓരോരോ പടിയായി കയറണം. വേദനയില്ലാത്ത കാല് ആദ്യം വച്ചുകൊണ്ട് കയറുക.
വിശ്രമം നിര്‍ബന്ധം
കാല്‍മുട്ട് ഉപയോഗിച്ച് നടന്നോ നിന്നോ ചെയ്യേണ്ട കാര്യങ്ങള്‍ ഒറ്റയടിക്കു ചെയ്തു തീര്‍ക്കരുത്. മുട്ടിനു വിശ്രമം നല്‍കിക്കൊണ്ട് ചെയ്യുക. വിഷമമേറിയ കാര്യങ്ങള്‍ അല്പാല്പമായി ഇടയ്ക്കിടെ ചെയ്തു തീര്‍ക്കാം. മുട്ടിനു വേദനയുണ്ടെങ്കില്‍ നിര്‍ത്തി വിശ്രമിക്കുക.
നടക്കുമ്പോള്‍ മുട്ടിന് അസ്ഥിരത തോന്നുകയോ വീഴുമെന്ന ഭയമുണ്ടാവുകയോ ചെയ്യുകയാണെങ്കില്‍ നീ ബ്രേസ് ധരിക്കുകയോ ഊന്നുവടി, വോക്കര്‍ എന്നിവയിലേതെങ്കിലും ഉപയോഗിക്കുയോ ചെയ്യാം.
ശരിയായ നീളത്തിലുള്ള ഊന്നുവടിയാണ് വാങ്ങേണ്ടത്. അത് എങ്ങനെ പിടിക്കണമെന്നും അറിഞ്ഞിരിക്കണം. വേദനയുള്ള ഭാഗത്തല്ല ഊന്നുവടി ഉപയോഗിക്കേണ്ടത്. സാധാരണ ഭാഗത്താണ്. വേദനയുള്ള ഭാഗത്തു നിന്ന് ശരീരഭാരം സാധാരണ ഭാഗത്തേക്ക് മാറ്റണം.

മരുന്നുകളുടെ ഉപയോഗം
ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം മരുന്നുകള്‍ കൃത്യമായി കഴിക്കണം. ഡോസു തെറ്റാതെ ശ്രദ്ധിക്കുക. മരുന്നു കഴിക്കാന്‍ പാടില്ലാത്തവര്‍ വേദനയ്ക്കുള്ള ക്രീമോ സ്പ്രേയോ ഉപയോഗിക്കുക. അധികം അധ്വാനിക്കുകയോ വ്യായാമം ചെയ്യുകയോ പാടില്ല.
ഇടയ്ക്കിടെ നിര്‍ത്തി വിശ്രമിക്കണം. ഉറക്കം ശരീരത്തിന് ആവശ്യമാണ്. വേദനകൊണ്ട് ഉറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കഴിക്കുക. മുട്ടിനടിയില്‍ തലയിണ വയ്ക്കാം. കിടക്ക മാറ്റുകയോ കിടക്കുന്ന രീതി മാറ്റുകയോ ചെയ്യാം. ഉറങ്ങുന്നതിനു മുമ്പ് ചൂടുവെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്.
ചെരുപ്പും ഷൂസും
ഹൈ ഹീല്‍ഡ് ചെരിപ്പുകളിടുന്നത് സന്ധിവാതം കൂടുതലാവാനിടയാക്കും. അതുപോലെ കട്ടിയുള്ള ചെരിപ്പുകളിടുന്നതും മുട്ടിന് ആയാസമുണ്ടാക്കും. മൃദുവായ ചെരിപ്പുകള്‍ ഉപയോഗിക്കുക. നടക്കാനും ഓടാനും സൈക്കിളോടിക്കുന്നവരും അതിനു യോജിച്ച ഷൂസുകള്‍ ധരിക്കുന്നതാണ് നല്ലത്.
ചെറിയ മടമ്പും മൃദുവായതും കട്ടിയുള്ളതുമായ സോള്‍ ഉള്ളതുമായ ഷൂസുകള്‍ ധരിക്കാം. വീടും കാറും ജോലിസ്ഥലവുമെല്ലാം നിങ്ങളുടെ കാല്‍മുട്ടിന്റെ സൗകര്യമനുസരിച്ച് ക്രമീകരിക്കണം. വിദഗ്ധനായ ഒരു ഒക്കുപേഷണല്‍ തെറാപ്പിസ്റ്റിന്റെ നിര്‍ദേശമനുസരിച്ച് ഇവ ക്രമീകരിക്കാവുന്നതാണ്.
ദുശീലങ്ങള്‍ ഒഴിവാക്കുക
മനസിനു സന്തോഷം നല്കുന്ന പ്രവൃത്തികള്‍ ചെയ്യുക. സന്ധിവാതമുണ്ടെന്നു കരുതി വേദനയെക്കുറിച്ച് വിഷമിച്ചിരിക്കാതെ പുറത്തുപോയി സുഹൃത്തുക്കളെ കാണുക.
ഇഷ്ടപ്പെട്ട ഹോബികളിലേര്‍പ്പെടുക. കൂട്ടായമകളിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുക എന്നിവയെല്ലാം ചെയ്താല്‍ മനസിനു സന്തോഷം തോന്നും. അപ്പോള്‍ വേദനയും കുറഞ്ഞതായി അനുഭവപ്പെടും. അധികം തണുപ്പ് ഒഴിവാക്കുക.
ദീര്‍ഘദൂരം ഇരുന്നുകൊണ്ട് യാത്രചെയ്യേണ്ടിവന്നാല്‍ വാഹനങ്ങള്‍ എ.സി ഇടുന്നത് ഒഴിവാക്കുകയും ഇടയ്ക്കിടെ വണ്ടി നിര്‍ത്തി പുറത്തിറങ്ങി അല്പം നടക്കുകയും ചെയ്യണം.
തണുപ്പു കാലത്ത് രാത്രിയില്‍ വീടിനു പുറത്തിറങ്ങി നടക്കുന്നതും ഒഴിവാക്കുക. ആവശ്യമെങ്കില്‍ കമ്പിളിവസ്ത്രം കൊണ്ടുള്ള പാന്റുകള്‍ വസ്ത്രത്തിനടിയില്‍ ധരിക്കാം.മുട്ടുവേദനയുള്ള സ്ത്രീകള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ഇടയ്ക്കിടെ ഡോക്ടറെ കാണിക്കുകയും വേണം.

Comments