
ന്യൂഡല്‍ഹി: വോട്ടര്‍ ഐഡിയുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കണമെന്ന് നിയുക്ത മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബയോമെട്രിക് വിവരങ്ങള്‍ കൂടി ഉണ്ടെങ്കില്‍ വോട്ടറെ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ സൂതാര്യമാക്കാന് ഇത് ഉപകരിക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.






