
തിരുവനന്തപുരം: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ചു ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴിലുടമകളും ചേര്‍ന്ന നടത്തുന്ന മോട്ടോര്‍ വാഹനപണിമുടക്ക് ആരംഭിച്ചു. രാവിലെ ആറുമുതല്‍ െവെകിട്ട് ആറുവരെയാണു പണിമുടക്ക്. സമരത്തില്‍ പിന്തുണയറിച്ച കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ കൂടി രംഗത്തു വന്നതോടെ സംസ്ഥാനത്തെ ഗതാഗതം പൂര്‍ണമായും തടസപ്പെടും.
ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്ക് ഒഴിവാക്കാന്‍ കെ.എസ്.ആര്.ടി.സി. ജീവനക്കാരുമായി ഇന്നലെ മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. വാഹനങ്ങള്‍ക്ക് പുറമെ സ്പെയര്‍ പാര്‍ട്സ് കടകളും അടച്ചിടും.
സമരം കാരണം കേരള, കാലിക്കറ്റ്, എം.ജി. സര്‍വകലാശാലകളില്‍ ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാല്‍, പി.എസ്.സി. പരീക്ഷകള്‍ക്കു മാറ്റമില്ല.






