
റായ്ബറേലി: തനിക്കും കുടുംബത്തിനും സുരക്ഷ വേണമെന്ന് അപേക്ഷിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ബലാത്സംഗ ഇരയായ 18 കാരിയുടെ രക്തത്തിലൊരു കത്ത്. തനിക്കെതിരെ ആക്രമണം നടന്നിട്ട് ഒരു വര്‍ഷമാകാറായിട്ടും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
തന്നേയും കുടുംബത്തേയും രക്ഷിക്കണം. തന്നെ ആക്രമിച്ച പ്രതിയുടെ അച്ഛന് ഇപ്പോഴും ഗവര്‍ണറുടെ വസതയില്‍ ജോലി ചെയ്യുകയാണ്. അതുകൊണ്ടു തന്നെ പോലീസ് നടപടികള്‍ ഒന്നും എടുക്കുന്നില്ലെന്നും ചോരയില്‍ ചാലിച്ച കത്തില്‍ വ്യക്തമാക്കുന്നു. ഇതിന് പുറമെ എഫ്ഐആര്‍ പിന്‍വലിക്കണമെന്ന് പറഞ്ഞ് ഭീഷണിയും മുഴക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയോട് അപേക്ഷിച്ചിരിക്കുകയാണ്. നീതി ലഭിച്ചില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും പെണ്‍കുട്ടി കത്തില്‍ കുറിക്കുന്നു.
ഒരു വര്‍ഷം മുന്‍പ് ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം. മാര്‍ച്ച 24ന് എന്‍ജിനിയറിങ്ങ് വിദ്യാര്‍ഥിനിയായ തന്റെ മകളെ ദിവ്യ പാണ്ഡെ, അങ്കിത് വര്‍മ എന്നിവര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അവര്‍ പറയുന്നു.
തുടര്‍ന്നും പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി മോശം ചിത്രങ്ങള്‍ ഇട്ടതായും പരാതി പിന്നീട് നല്കി. എന്നാല്‍ കത്തിനെക്കുറിച്ച് അറിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന് എ.എസ്.പി. ശശീശേഖര് സിങ്ങ് പറഞ്ഞു.






