
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്പ് വിഖ്യാതമായ റോട്ടര്‍ഡാം ചലച്ചിത്ര മേളയിലേയ്ക്ക്. 47-ാമത് റോട്ടര്‍ഡാം ചലച്ചിത്ര മേള ഈ മാസം 24 മുതല്‍ ഫെബ്രുവരി നാല് വരെയാണ് നടത്തുന്നത്. 27നാണ് പേരന്പ് പ്രദര്‍ശിപ്പിക്കുന്നത്. സിനിമയില്‍ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമാണ് പേരന്പ്. രണ്ടര വര്‍ഷം മുന്‍പാണ് പേരന്‍പിന്റെ ചിത്രീകരണം ആരംഭിച്ചത്. മലയാളത്തിലും തമിഴിലുമായാണ് പ്രദര്‍ശനത്തിനെത്തുന്നത്.
അഞ്ജലി, സമുദ്രക്കനി, അഞ്ജലി അമീര്‍ എന്നിവരാണ് മറ്റ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ നിന്ന് സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട് എന്നിവരുമുണ്ട്. ഇളയരാജയുടെ മകന് യുവന്‍ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് ക്യാമറയും നിര്‍വഹിച്ചിരിക്കുന്നത്. കൊടൈക്കനാലില്‍ പ്രത്യേക സെറ്റൊരുക്കിയായിരുന്നു ചിത്രീകരണം.
വന്ദേമാതരം ആണ് മമ്മൂട്ടി അവസാനമായി തമിഴില്‍ ചെയ്ത ചിത്രം. ദളപതി, അഴകന്, കണ്ടുകൊണ്ടേന്‍, ആനന്ദം എന്നിവ തമിഴില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മമ്മൂട്ടി ചിത്രങ്ങളാണ്.






