
മലയാളികളുടെ പ്രിയ ചിത്രമായ മഹേഷിന്റെ പ്രതികാരം. പോത്തേട്ടന്‍സ് ബ്രില്യന്‍സ് മലയാളികള്‍ ആവുവോളം ആസ്വദിച്ച ചിത്രത്തിന്റെ തമിഴ് പതിപ്പ് തീയേറ്ററിലെത്താന്‍ ഒരുങ്ങിയിരിക്കുകയാണ്. ഉദയനിധി സ്റ്റാലിന് നായകനായ ചിത്രത്തില്‍ അനുശ്രീ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അവതരിപ്പിച്ചിരിക്കുന്നത് പാര്‍വ്വതിയാണ്. നിരവധി പ്രശംസയാണ് ഈ കഥാപാത്രത്തിലൂടെ പാര്‍വതിയെ തേടിയെത്തിയിരിക്കുന്നത്.
അത്തരത്തില്‍ ഒരു അഭിനന്ദനത്തിന്റെ കഥയാണ് പാര്‍വതിക്ക് പറയാനുള്ളത്. സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിലെ അഭിനയം കണ്ട തന്നെ വിളിച്ച് അഭിനന്ദിച്ചത്. സുഹൃത്തുകൂടിയായ പ്രിയദര്ശന് ഒരുക്കിയ ചിത്രം മോഹന്‍ലാല്‍ കണ്ടിരുന്നു. തന്റെ പ്രകടനത്തെക്കുറിച്ച് അദ്ദേഹം നല്ല അഭിപ്രായമാണ് അറിയിച്ചത്. പാര്‍വ്വതി പറഞ്ഞു.
ഒടിയന് ശേഷം അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നതും പാര്‍വ്വതിയാണ്. തുടക്കത്തില്‍ തനിക്ക് വല്ലാത്ത ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ മോഹന്‍ലാല്‍ വളരെ സിമ്പിള്‍ ആയൊരു മനുഷ്യനാണെന്നും പാര്‍വ്വതി പറഞ്ഞു.
മഹേഷിന്റെ പ്രതികാരത്തില്‍ അനുശ്രീ അവതരിപ്പിച്ച കഥാപാത്രമാണ് നിമിറില്‍ താന്‍ കൈകാര്യം ചെയ്യുന്നതെങ്കിലും രണ്ടു കഥാപാത്രങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്നും പാര്‍വ്വതി പറഞ്ഞു. കഥാപാത്രങ്ങളെ പരസ്പരം താരമ്യം ചെയ്യാന്‍ പറ്റില്ല. രണ്ടു കഥാപാത്രങ്ങളുടെയും കുടുംബ പശ്ചാത്തലത്തിലും വ്യത്യാസമുണ്ടെന്ന് പാര്‍വ്വതി പറഞ്ഞു.






