
നിസാന്‍ ഉടമസ്ഥതയിലുള്ള ഡാറ്റ്സന്‍ റെഡി-ഗോയുടെ എഎംടി പതിപ്പിനെ അവതരിപ്പിച്ചു. എഎംടിയെ റെഡി-ഗോയുടെ 1 ലിറ്റര്‍ പതിപ്പിലാണ് അവതരിപ്പിച്ചിരിക്കുന്നത്. റെഡി-ഗോ ടി(ഒ), ടോപ്പ് എന്‍ഡ് എസ് വേരിയന്റുകളില്‍ എത്തിയിരിക്കുന്ന എഎംടി പതിപ്പിന് യഥാക്രമം 3.81 ലക്ഷം, 3.96 ലക്ഷം എന്ന നിരക്കിലാണ് ഡല്‍ഹി എക്സ്ഷോറൂം വില.ജനുവരി 10 ന് ബുക്കിങ് തന്നെ ആരംഭിച്ചിരുന്നു. ഡെലിവറി ജനുവരി 24 മുതല്‍ ആരംഭിച്ചെന്നാണ്.
ഡ്യുവല്‍ ഡ്രൈവിങ്, റഷ് അവര്‍ മോഡ് എന്നിങ്ങനെ മികവുറ്റ ഡ്രൈവിങ് അനുഭൂതി പ്രദാനം ചെയ്യുന്ന രണ്ട് ഡ്രൈവിങ് മോഡുകളാണ് റെഡി-ഗോ എഎംടിയുടെ പ്രധാന ഹൈലൈറ്റ്. ബംബറുകള്ക്കിടയില് 5-6KM/h വേഗതയില്‍ ഡ്രൈവിങ് സാധ്യമാക്കാന്‍ സഹായിക്കുന്ന മോഡാണ് റഷ് അവര്‍ മോഡ്. സിറ്റിക്കുള്ളില്‍ ട്രാഫിക് അനുസരിച്ച് ഓട്ടോമാറ്റിക്/ മാനുവല്‍ ട്രാന്‍സ്മിഷനിലേക്ക് മാറാന്‍ ഉപഭോക്താക്കളെ അനായാസം സഹായിക്കുന്ന മോഡാണ് ഡ്യുവല്‍ ഡ്രൈവിങ് മോഡ്. കടുത്ത ട്രാഫിക് കണ്ടീഷനിലും ഡ്രൈവിങ് അനായാസമാക്കാന്‍ കഴിയുന്ന ഫീച്ചറുകള്‍ ഉള്ള റെഡി-ഗോ എഎംടി പതിപ്പിന് മികച്ച പ്രതികരണം നേടാന്‍ കഴിയുമെന്നാണ് കമ്പനി അറിയിച്ചത്.
എഎംടി പതിപ്പിനും നിലവിലെ 1 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്ജിന് തന്നെയാണ് കരുത്തേകുന്നത്. 67 ബിഎച്ച്പിയും 91എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന ഈ എന്‍ജിനില്‍ ഇന്റിലെജന്ന്റ് സ്പാര്ക് ഓട്ടോമേറ്റഡ് ടെക്നോളജിയും ഉള്‍പ്പെട്ടിട്ടുണ്ട് എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.






