കാബൂള്‍: അഫ്ഗാനിസ്താനില്‍ തലസ്ഥാന നഗരമായ കാബൂളില്‍ ശനിയാഴ്ച വന്‍ സ്ഫോടനം. മധ്യ കാബൂളിലെ സിദാര്‍ത് സ്ക്വയറില്‍ ഒരു ആംബുലന്‍സില്‍ വച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. 40 പേര് മരിക്കുകയും 140 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തിട്ടുണ്ട്.
നിരവധി വിദേശ രാജ്യങ്ങളുടെ എംബസികളും യൂറോപ്യന്‍ യൂണിയന് മന്ദിരവും ഹൈ പീസ് കൗണ്‍സില്‍ ഓഫീസും ആഭ്യന്തര മന്ത്രാലയവും സ്ഥിതിചെയ്യുന്ന മേഖലയിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. ജനത്തിരക്കേറിയ സമയത്തായതിനാല്‍ മരണനിരക്ക് കൂടാന്‍ സാധ്യതയുണ്ട്. ജമുരിയറ്റ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലന്‍സാണ് ചെക്ക്പോസ്റ്റിനു സമീപം പൊട്ടിത്തെറിച്ചത്.
കഴിഞ്ഞയാഴ്ച ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ നിരവധി വിദേശകള്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തിരുന്നു. മൂന്നു ദിവസം മുന്‍പ് ബ്രിട്ടീഷ് ചാരിറ്റി സേവ് ഓഫീസിനു നേര്‍ക്ക് ആക്രമണം നടന്നിരുന്നു. ആറു പേര് കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇന്നത്തെ സ്ഫോടനത്തില്‍ നൂറുകണക്കിന് മീറ്റര്‍ അകലെയുള്ള കെട്ടിടങ്ങള്‍ വരെ കുലുങ്ങി. വലിയ പുകയാണ് പ്രദേശത്ത് ഉയരുന്നത്. രാജ്യത്തുള്ള വിദേശികള്‍ക്കു നേരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ശനിയാഴ്ച മുന്നറിയിപ്പുണ്ടായിരുന്നു. ഹോട്ടലുകള്‍, ഷോപ്പുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ എത്തുന്ന വിദേശികളെയാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നതെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.

Comments