കൊച്ചി: ഫണ്ട് പിരിവ് സംബന്ധിച്ച് പാര്‍ട്ടി അണികളിലും പൊതുസമൂഹത്തിലും നിലനില്‍ക്കുന്ന സംശയങ്ങള്‍ മറികടക്കാന്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പുറപ്പെടുവിച്ച നോട്ടീസ് ചര്‍ച്ചയാകുന്നു. പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയിലെ ഫണ്ട് അപഹരിക്കപ്പെട്ടതായി ആരോപണമുയര്‍ത്തി പാര്‍ട്ടിയെ വെല്ലുവിളിച്ച വി. കുഞ്ഞിക്കൃഷ്‌ണനെ നിയമവഴിയില്‍ ഒതുക്കാന്‍ കഴിയുമോ എന്ന് പാര്‍ട്ടി ശ്രമിക്കുന്നതിനിടെയാണ് ഫണ്ട് പിരിവിനെ താത്വികമായി വിശകലനംചെയ്‌ത് പാര്‍ട്ടി സെക്രട്ടറിയുടെ നോട്ടീസ്.
വലതുപക്ഷ പാര്‍ട്ടികള്‍ പലതും ഇലക്‌ടറല്‍ ബോണ്ട് പോലുള്ള അഴിമതി സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി പണം കണ്ടെത്തുകയാണെന്ന് സംസ്‌ഥാന സെക്രട്ടറി നോട്ടീസില്‍ ആരോപിക്കുന്നു. കോര്‍പ്പറേറ്റുകളില്‍നിന്ന് പണംവാങ്ങി അവരുടെ ഏജന്‍സികളായി പ്രവര്‍ത്തിക്കുന്ന രീതിയും അവര്‍ക്കുണ്ട്. കേന്ദ്രനയങ്ങള്‍ക്കെതിരേ ജനകീയബദല്‍ സൃഷ്‌ടിക്കാന്‍ പ്രവര്‍ത്തിക്കുന്ന സി.പി.എം ജനങ്ങളില്‍നിന്ന് ഫണ്ട് സ്വീകരിച്ച് അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ്. കേന്ദ്ര കമ്മിറ്റി മുതല്‍ ബ്രാഞ്ച് വരെയുള്ള ഘടകങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമുള്ള ഫണ്ട് ജനസമ്പര്‍ക്കത്തിലൂടെ സ്വീകരിക്കുമെന്നാണ് സെക്രട്ടറിയുടെ വിശദീകരണം.
ഈ മാസം 16 മുതല്‍ 19 വരെ ഇതിനായി പ്രവര്‍ത്തകര്‍ സമീപിക്കുമ്പോള്‍ സഹകരിക്കണമെന്നും എം.വി. ഗോവിന്ദന്‍ കത്തില്‍ അഭ്യര്‍ഥിക്കുന്നു.ഫണ്ട് തിരിമറി പാര്‍ട്ടിയില്‍ ഉന്നയിച്ചിട്ടും ആരോപണവിധേയര്‍ സംരക്ഷിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന കുഞ്ഞിക്കൃഷ്‌ണന്‍ സി.പി.എം. വിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് സൃഷ്‌ടിച്ച ആഘാതം ചെറുതല്ല. എട്ടു വര്‍ഷത്തിലേറെയായി സി.പി.എമ്മിനെ ഫണ്ട് വിവാദം വേട്ടയാടുകയാണ്.ഫണ്ട് പിരിവ് ഉണ്ടാക്കിയ പേരുദോഷം മറികടക്കാന്‍ അടുത്ത വിശാല സംസ്‌ഥാന കമ്മിറ്റിയില്‍ കൂടിയാലോചനകള്‍ വേണമെന്നാണ് സംസ്‌ഥാന നേതൃത്വത്തിന്റെ തീരുമാനം.
രാജു പോള്‍

Comments