തിരുവനന്തപുരം: അർജുൻ ആയങ്കിയുടെ ഓവര്‍ സ്മാർട്ട്‌നസ് കേരള പോലീസിനുമുന്നിൽ നടക്കില്ലെന്ന് എഡിജിപി പി. വിജയൻ. ഗുണ്ടകളേക്കാൾ സ്മാർട്ടായ കേരള പോലീസ് റീൽ ഗുണ്ടകളെ കർശനമായി നിലയ്ക്ക് നിർത്തുമെന്നും പോലീസിനെ വെല്ലുവിളിക്കാൻ ഒരു ഗുണ്ടയ്ക്കും അവകാശമില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കുറ്റവാളികളുടെ സമൂഹമാധ്യമ ഇടപെടലുകൾ തന്നെയാണ് പലപ്പോഴും അവർക്ക് വിനയാകുന്നതെന്നും സോഷ്യൽ മീഡിയ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. പിടിയിലായ അർജുൻ ആയങ്കി തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടതെന്ന കാര്യത്തിൽ വിശദമായ പരിശോധന നടക്കുകയാണെന്നും എഡിജിപി കൂട്ടിച്ചേർത്തു.
പോലീസ് ഒളിച്ചോടുകയല്ല ചെയ്തത്, മറിച്ച് പോലീസിനെ ഭയന്നാണ് അർജുൻ പലയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്നത്. പോലീസിന്റെ കൂട്ടായ പരിശ്രമമാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായിച്ചത്. മുൻകാല കേസുകൾ സമഗ്രമായി പരിശോധിച്ച് പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കും. നിയമപരമായ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ജാമ്യം ലഭിക്കാത്ത കേസുകൾ പ്രതിക്കെതിരെ നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആയങ്കി മാത്രമല്ല, സമൂഹത്തിൽ ഒരു ഗുണ്ടയ്ക്കും പോലീസിനെ വെല്ലുവിളിക്കാനുള്ള ധൈര്യമുണ്ടാകരുത്. 'ഓപ്പറേഷൻ ഗ്രിപ്പിന്റെ' ഭാഗമായി കുപ്രസിദ്ധ ഗുണ്ടകളുടെ ലിസ്റ്റ് ഇതിനോടകം പോലീസ് തയ്യാറാക്കിയിട്ടുണ്ട്. പ്രതിയെ പിടികൂടുക എന്നത് മാത്രമല്ല, സമാനമായ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകാതിരിക്കാനുള്ള കരുതൽ കൂടിയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇതിന്റെ തുടർച്ചയെന്നോണം സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനകളിൽ ഇന്നലെ രാത്രിയോടെ 55 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ റീൽ ഹീറോസിനെയും വാളുകൊണ്ട് പിറന്നാൾ ആഘോഷം നടത്തുന്നവരെയും കർശനമായി നേരിടുമെന്നും ഇത്തരം പ്രവണതകൾ ഇതോടുകൂടി അവസാനിക്കുമെന്നും എഡിജിപി മുന്നറിയിപ്പ് നൽകി.

Comments