
യമഹ YZF R15 V3 യിന്റെ വരവിന് മുന്നോടിയായി മോട്ടോര്സൈക്കിളിന്റെ ബുക്കിംഗ് ഡീലര്ഷിപ്പുകള് ആരംഭിച്ചതായി റിപ്പോര്ട്ട്. 2018 ഫെബ്രുവരി മാസം പുതിയ R15 V3 മോട്ടോര്സൈക്കിളിനെ യമഹ വിപണിയില് അവതരിപ്പിക്കും. യമഹ R15 V3 യുടെ ബുക്കിംഗ് തുക 5,000 രൂപയാണ്. അവതരണത്തിന് പിന്നാലെ മോട്ടോര്സൈക്കിളിന്റെ വിതരണം ആരംഭിക്കുമെന്നാണ് സൂചന.
രാജ്യാന്തര പതിപ്പില് നിന്നും ഒരല്പം വ്യത്യസ്തമാര്ന്ന പരിവേഷത്തിലാകും യമഹ R15 V3 ഇന്ത്യയില് എത്തുക. വിലയിലും അതുകൊണ്ടുതന്നെ പൂര്ണമായും മാറ്റമുണ്ടാകും. പുതിയ യമഹ R15 V3 യില് അപ്സൈഡ് ഡൗണ് ഫോര്ക്കുകള്ക്ക് പകരം ടെലിസ്കോപിക് ഫ്രണ്ട് ഫോര്ക്കുകളാണ് ഒരുങ്ങുക. എബിഎസ് ഫീച്ചറും മോട്ടോര്സൈക്കിളില് ഇടംപിടിക്കില്ലെന്നാണ് റിപ്പോര്ട്ട്. ഇന്ത്യന് വരവില് എംആര്എഫ് ടയറുകളായിരിക്കും മോട്ടോര്സൈക്കിളില് ലഭ്യമാവുക. IRC ടയറുകളിലാണ് R15 V3 യുടെ രാജ്യാന്തര പതിപ്പ് ഒരുങ്ങുന്നത്.
ഏകദേശം 1.2 ലക്ഷം രൂപ പ്രൈസ് ടാഗിലാകും പുതിയ R15 നെ യമഹ അവതരിപ്പിക്കാന് സാധ്യത. സുസൂക്കി ജിക്സര് SF ആണ് യമഹ R15 ന്റെ പ്രധാന എതിരാളി.സ്ലിപ്പര് ക്ലച്ചും പുതിയ യമഹ R15 ന് നഷ്ടപ്പെടും. പുതിയ യമഹ R15 V3 നിലവിലുള്ള 155.1 സിസി സിംഗിള്-സിലിണ്ടര്, ലിക്വിഡ്-കൂള്ഡ്, ഫ്യൂവല്-ഇഞ്ചക്ടഡ് എഞ്ചിനിലാകും ഒരുങ്ങുക. 11 ലിറ്ററാണ് R15 V3 യുടെ ഇന്ധനശേഷി. 137 കിലോഗ്രാമാണ് മോട്ടോര്സൈക്കിളിന്റെ ഭാരം. 19 bhp കരുത്തും 14.7 Nm ടോര്ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില് 6 സ്പീഡ് ഗിയര്ബോക്സ് ഒരുങ്ങും.







Comments