
കനേഡിയൻ സ്മാർട്ട്ഫോൺ നിർമാതാക്കളായ ബ്ലാക്ക്ബെറി കീവൺ സ്മാർട്ട്ഫോണുകളുടെ വിലക്കുറച്ചു. 39,999 രൂപ പ്രൈസ് ടാഗിൽ അവതരിച്ച ഈ സ്മാർട്ട്ഫോൺ കേവലം 35,999 രൂപയ്ക്ക് സ്വന്തമാക്കാം. 4,000 രൂപയുടെ വിലക്കിഴിവാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ആഗസ്തിലാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തിയത്. 15,545 രൂപയുടെ എക്സ്ചേഞ്ച് ഓഫറും 1,711 രൂപയുടെ ഇഎംഐ ഓഫറും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്.
4.5 ഇഞ്ച് ഡിസ്പ്ലെയാണ് ഫോണിന് ലഭിക്കുന്നത്. 3505mAh ബാറ്ററിയാണ് ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 7.1 നുഗട്ട്, ക്വാൽകം സ്നാപ്ഡ്രാഗൺ 625 പ്രോസസർ, 4GB റാം, 64GB സ്റ്റോറേജ്, 12MP റിയർ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.






